ദുരിതം വിതച്ച് ‘മേടപ്പാതി’
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായി തുടരുന്ന വേനൽമഴയിൽ തിരുവനന്തപുരത്തും മലപ്പുറത്തും കോഴിക്കോട്ടുമായി നാലു മരണം. ബുധനാഴ്ച രാത്രി വീടിനുമുകളിൽ കുന്നിടിഞ്ഞുവീണ് ബാലരാമപുരം കോട്ടുകാൽ ആലുനിന്ന കുഴിവിള വടക്കരികത്ത് വീട്ടിൽ ബാബുവിൻെറ ഭാര്യ ഓമന (55), മരക്കൊമ്പ് പൊട്ടി തലയിൽ വീണ് പെരിന്തൽമണ്ണ താഴെ പൂപ്പലത്ത് മത്സ്യ മാ൪ക്കറ്റിലെ തൊഴിലാളി വലമ്പൂ൪ മേലേ പൂപ്പലം തുന്നക്കാരൻ വീട്ടിൽ അബൂബക്കറിൻെറ മകൻ യാക്കൂബ് (40), മുക്കത്തിനടുത്ത് ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപെട്ട് ഓമശ്ശേരി വേനപ്പാറ സ്വദേശി കുര്യൻ (38), ഇരുവഴിഞ്ഞിപ്പുഴയിൽതന്നെ കാഞ്ഞിരമുഴി കടവിൽ മീൻപിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട പൂളപ്പൊയിൽ സ്വദേശി അബ്ദുൽ ലത്തീഫ് (32) എന്നിവരാണ് മരിച്ചത്.
ഓമനയുടെ വീടിൻെറ പിറകിലെ കുന്നിടിച്ച് മണ്ണെടുത്തിരുന്നു. ഇതിൻെറ ബാക്കി പതിച്ചാണ് ദുരന്തമുണ്ടായത്. ഇവരുടെ ഭ൪ത്താവ് ബാബുവിനെ ഗുരുതരനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ജോലിസ്ഥലത്തുനിന്ന് ചായ കുടിക്കാൻ പുറത്തിറങ്ങവെ നിലമ്പൂ൪-പെരുമ്പിലാവ് സംസ്ഥാന പാതയോരത്തെ മാവിൻകൊമ്പ് പൊട്ടിവീണാണ് യാക്കൂബ് മരിച്ചത്. ഇരുവഴിഞ്ഞിപ്പുഴയിൽ മുക്കം പാലത്തിനുസമീപത്താണ് കുര്യൻെറ മൃതദേഹം കണ്ടത്തെിയത്. ഒഴുക്കിൽപെട്ടതാണെന്ന് സംശയിക്കുന്നു.
മഴയിലും കാറ്റിലും വ്യാപക കൃഷിനാശമാണുണ്ടായത്. സംസ്ഥാനത്താകമാനം ഇതുവരെ 80 കോടിയുടെ നഷ്ടമുണ്ടായി. പലഭാഗത്തും വൈദ്യുതി വിതരണവും താറുമാറായിരിക്കുകയാണ്. തീരദേശങ്ങളിൽ ശക്തമായ കാറ്റ് വീശി. ദേശീയപാത ഉൾപ്പെടെ പലസ്ഥലങ്ങളിലും മരച്ചില്ലകൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. കൊച്ചി വിമാനത്താവളത്തിലാണ് വ്യാഴാഴ്ച കനത്ത മഴ രേഖപ്പെടുത്തിയത് (19 സെ.മീ.). മഴയെ തുട൪ന്ന് സൗദി എയ൪ലൈൻസിൻെറ ജിദ്ദ വിമാനം കരിപ്പൂരിലിറങ്ങാനാവാതെ കൊളംബോയിലേക്ക് തിരിച്ചുവിട്ടു. വെള്ളിയാഴ്ച രാവിലെ കരിപ്പൂരിലത്തെുമെന്നാണ് വിവരം. വ്യാഴാഴ്ചത്തെ ജിദ്ദ സ൪വീസ് റദ്ദാക്കി. ഇത് വെള്ളിയാഴ്ച രാവിലെ സ൪വീസ് നടത്തും. ഇന്ത്യൻ എയ൪ലൈൻസിൻെറ ദൽഹിയിൽനിന്നുള്ള വിമാനം കൊച്ചിയിലേക്കാണ് തിരിച്ചുവിട്ടത്. വെളിച്ചക്കുറവുമൂലം ഡൽഹി-മുംബൈ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറക്കാനാവാതെ ബംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. മഴ തുടരുകയാണെങ്കിൽ കൊച്ചിയിലിറങ്ങേണ്ട കൂടുതൽ വിമാനങ്ങൾ തിരിച്ചുവിട്ടേക്കും. നാടുകാണി ചുരത്തിൽ റോഡിലേക്ക് മുളങ്കൂട്ടം വീണ് മൂന്നര മണിക്കൂറിലധികം ഗതാഗതം മുടങ്ങി.
വ്യാഴാഴ്ച മധ്യകേരളത്തിൽ ശക്തി പ്രാപിച്ച മഴ വടക്കൻകേരളത്തിലേക്കും വ്യാപിക്കുമെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റ് ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. അടുത്ത 48 മണിക്കൂ൪ കേരളത്തിലും ലക്ഷദ്വീപിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.