ശ്രീശാന്തും ഗെയിലും; കളിക്കളം സിനിമയിലേക്ക്
text_fieldsകളിയിൽ സൗഹൃദമില്ല; ശത്രുത മാത്രം. എന്നാൽ സിനിമയിൽ അങ്ങനെയല്ല. അതൊരു സൗഹൃദക്കളിയാണ്. സിനിമയും ക്രിക്കറ്റും ഇന്ത്യൻ യുവാക്കളുടെ മാത്രമല്ല എല്ലാവരുടെയും ഹരമാണ്. സിനിമാ താരങ്ങളെ ക്രിക്കറ്റ് ഗ്രൗണ്ടിൽ കാണുന്നതും ക്രിക്കറ്റ് താരങ്ങളെ സിനിമയിൽ കാണുന്നതും നമുക്കൊക്കെ ഇഷ്ടമാണ്. അത്തരം കൊടുക്കൽ വാങ്ങലുകൾ ഇന്ന് നടക്കുന്നുമുണ്ട്. ഐ.പി.എൽ കാലത്ത് സിനിമയും ക്രികറ്റും രണ്ടായി കാണാൻ പോലും കഴിയില്ല. കാരണം താരരാജാവായ ഷാരൂഖ് ഖാൻ പോലും ഒരു ക്രിക്കറ്റ് മുതലാളിയാണ്. അങ്ങനെ ക്രിക്കറ്റ് കളത്തിലെ മിന്നുന്ന താരം വെസ്റ്റിൻഡീസിൻെറ ക്രിസ് ഗെയിൽ നമ്മുടെ ഷാരുഖ് ഖാൻെറ ശത്രുപാളയത്തിലാണ്. കോടീശ്വരൻ വിജയ് മല്ലയ്യയുടെ റോയൽ ചലഞ്ചേഴ്സിൻെറ താരമാണ് ക്രിസ്ഗെയിൽ. ഗെയിലിൻെറ ദാക്ഷിണ്യമില്ലാത്ത സിക്സറുകൾ മാത്രമല്ല, ഗന്നം സ്റ്റെൽ ഡാൻസും ആരാധക൪ക്ക് ഹരമാണ്. ക്രിക്കറ്റ് കളത്തെ അങ്ങനെയൊരു നൃത്തചലനവേദിയാക്കിയതും ഗെയിലും സംഘവുമാനണ്. ഇപ്പോഴിതാ ഗെയിലിൻെറ നൃത്തം ഇനി സിനിമയിലും. ഹോളിവുഡിൽ ഒരുകൈ നോക്കാൻ തന്നെയാണ് ഗെയിലിൻെറ തീരുമാനം.
കില്ലാഡി കിറ്റി എന്ന കന്നഡ സിനിമയുടെ പോസ്റ്ററുകളിൽ ഗെയിലിൻെറ ചിത്രം പ്രത്യക്ഷപ്പെട്ടു. കൂടാതെ ഈ ചിത്രത്തിൻെറ ഓഡിയോ റിലീസിൽ ഗെയിൽ വന്നത് ബംഗളുരിവിൽ വലിയ തരംഗമായിരുന്നു. താൻ ബംഗളുരുവിൻെറ പുത്രനാണെന്ന് പറഞ്ഞ ഗെയിൽ താരറാണിമാരായ നടിമാരുമായി ചേ൪ന്ന് നൃത്തം വെക്കാനും തയ്യാറായി. വൈകാതെ ഹോളിവുഡിലും ഒരുകൈ നോക്കാൻ തന്നെയാണ് ഗെയിലിൻെറ തീരുമാനം.
അതേസമയം നമ്മുടെ സ്വന്തം ക്രിക്കറ്റ് താരം ശ്രീശാന്ത് സംഗീതസംവിധായകനായതാണ് തമിഴ് സിനമയിലെ പുതിയ വാ൪ത്ത. അൻപുള്ള അഴകേ എന്ന തമിഴ് ചിത്രത്തിലെ മുഴുവൻ ഗാനങ്ങളും സംഗീതം ചെയ്യുന്നത് ശ്രീശാന്താണെന്നാണ് കേൾക്കുന്ന വാ൪ത്ത. താരങ്ങളെ നിശ്ചയിച്ചിട്ടില്ളെങ്കിലും ശ്രീശാന്ത് ചെറിയ റോളിൽ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് കേൾക്കുന്നു. ശ്രീശാന്തിൻെറ സഹോദരീ ഭ൪ത്താവ് മധുബാലകൃഷ്ണൻ പാടുന്നുണ്ട് എന്നത് ഏതാണ്ട് പ്രതീക്ഷിച്ചതുതന്നെ. യെഗിലിനെപ്പോലെ കളത്തിൽ നിറഞ്ഞു നിൽക്കുന്ന താരമല്ല നി൪ഭാഗ്യവശാൽ ഇന്ന് ശ്രീശാന്ത്. ക്രിക്കറ്റിൽ ആജീവനാന്ത വിലക്ക് നേരിട്ടയാളാണ് നമ്മുടെ കൊച്ചുുകേരളത്തിലെ ഈ ക്രിക്കസറ് താരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.