മക്കയില്‍ മഴ: ഒരു മരണം, കനത്ത നാശനഷ്ടം
text_fieldsമക്ക: വ്യാഴാഴ്ച രാത്രി രണ്ടു മണിക്കൂ൪ നേരം പെയ്ത മഴയിൽ മക്കയിൽ സ൪വത്ര നാശനഷ്ടം. ഒരു വിദേശി മരിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. മക്കയുടെ താഴ്ന്ന പ്രദേശങ്ങളിൽ വ്യാപകമായി വാഹനങ്ങൾ മഴവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. റോഡരികിൽ നി൪ത്തിയിട്ടിരുന്ന വാഹനങ്ങൾ വെള്ളത്തിൽ കുത്തിയൊലിച്ചുപോയി. എന്നാൽ വൻതോതിലുള്ള വാഹനങ്ങളുടെ നാശനഷ്ടമല്ലാതെ ആളപായം ഒന്നു മാത്രമേ റിപ്പോ൪ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ എന്ന് മക്ക സിവിൽ ഡിഫൻസ് ഡയറ്ട൪ കേണൽ ജമീ൪ അ൪ബഈൻ അറിയിച്ചു. ശാറ മൻസൂറിലാണ് മരക്കൊമ്പ് ഒടിഞ്ഞുവീണതിനെ തുട൪ന്ന് ഒരാൾ മരിച്ചത്. ഇയാൾ ഏതു നാട്ടുകാരനാണെന്ന് വ്യക്തമായിട്ടില്ല. മക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 1360 കാളുകൾ സിവിൽ ഡിഫൻസ് കേന്ദ്രത്തിലത്തെിയതായി അധികൃത൪ പറഞ്ഞു. വാഹനം ഒലിച്ചുപോയതും വൈദ്യുതി തകരാറിലായതുമായിരുന്നു മിക്ക പരാതികളും. ഹറമിലും നല്ല മഴ പെയ്തതോടെ മതാഫിലും മറ്റും കെട്ടിനിന്ന വെള്ളം ഒഴിവാക്കാൻ യുദ്ധകാല വേഗതയിൽ ബന്ധപ്പെട്ടവ൪ ഉണ൪ന്നു പ്രവ൪ത്തിച്ചു.
മഴയുണ്ടാകുമെന്ന് നേരത്തേ കാലാവസ്ഥാകേന്ദ്രത്തിൻെറ മുന്നറിയിപ്പ് ലഭിച്ചിരുന്നതിനാൽ അപകട സാധ്യതയുള്ള ഉമ്മുൽജൂദ്, മിഖ്റാഹ്, ഉംറ പാലം തുടങ്ങിയ ഭാഗങ്ങളിൽ സേനാംഗങ്ങളെ സഹായത്തിനു വിന്യസിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. മിതമായ രീതിയിലായിരുന്നു മഴയെങ്കിലും കൂടെ ശക്തമായ കാറ്റു വീശിയതാണ് വാഹനങ്ങളുടെ കുത്തൊഴുക്കിനും നാശനഷ്ടത്തിനും കാരണമായതെന്ന് കേണൽ അ൪ബഈൻ ചൂണ്ടിക്കാട്ടി.
അതിനിടെ നവാരിയ ഭാഗത്ത് വെള്ളത്തിൽ മൂടിയ പ്രദേശത്ത് വീടുകളിൽ കുടുങ്ങിപ്പോയ 14 പേരെ സിവിൽ ഡിഫൻസ് രക്ഷിച്ചതായി മക്കയിലെ ഒൗദ്യോഗിക വക്താവ് സഈദ് സ൪ഹാൻ അറിയിച്ചു. ബുൾഡോസറും വെള്ളം വലിച്ചെടുക്കാനുള്ള സാങ്കേതിക ഉപകരണങ്ങളുമായത്തെിയ ഡിഫൻസ് സേനാംഗങ്ങൾ രണ്ടു വീടുകളിൽ കുടുങ്ങിക്കിടന്ന കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെ പുറത്തത്തെിച്ചു.
മക്കക്കു പുറമെ ജിദ്ദ, സുവൽ, റാബഗ്, ത്വാഇഫ്, ഖു൪മ, ജമൂം എന്നിവിടങ്ങളിലും വ്യാഴാഴ്ച രാത്രി മഴ പെയ്തു. എന്നാൽ ഇവിടെയൊന്നും നാശനഷ്ടമുണ്ടായതായി വിവരമില്ളെന്ന് സിവിൽ ഡിഫൻസ് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.