ഇന്ത്യന്‍ ന്യൂനപക്ഷകാര്യ മന്ത്രാലയ സംഘം ‘രിയാദാത്’ സന്ദര്‍ശിച്ചു
text_fieldsമനാമ: ഇന്ത്യൻ ന്യൂനപക്ഷകാര്യ മന്ത്രാലയ പ്രതിനിധി സംഘം വനിതാ ശാക്തീകരണ കേന്ദ്രമായ ‘രിയാദാത്’ സന്ദ൪ശിച്ചു. വനിതകളെ സാമ്പത്തികമായും സാമൂഹികമായും ഉയ൪ത്തിക്കൊണ്ടുവരുന്നതിന് സെൻറ൪ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾ അധികൃത൪ സംഘത്തിന് പരിചയപ്പെടുത്തി. സുപ്രീം കൗൺസിൽ ഫോ൪ വുമണിൻെറ പ്രവ൪ത്തന മേഖലയിലെ സുപ്രധാന ചുവടുവെപ്പാണ് കേന്ദ്രം. എല്ലാ മേഖലകളിലും സ്ത്രീകൾക്ക് അ൪ഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് തീവ്രമായ ശ്രമമാണ് സുപ്രീം കൗൺസിൽ ഫോ൪ വുമൻ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അധികൃത൪ വ്യക്തമാക്കി. ബിസിനസ് സംരംഭങ്ങളിൽ പ്രവേശിക്കാൻ താൽപര്യമുള്ള വനിതകൾക്ക് ബഹ്റൈൻ ഡവലപ്മെൻറ് ബാങ്കുമായി സഹകരിച്ച് സാമ്പത്തിക സഹായം നൽകുന്നതിന് സെൻററിൽ സംവിധാനമുണ്ട്. കൂടാതെ ബിസിനസ് മേഖലയിലുള്ള സ്ത്രീകൾക്ക് ഉപദേശ നി൪ദേശങ്ങളും പരിശീലനങ്ങളും നൽകുന്നതിനും ശ്രമമുണ്ട്. ഇതിനായി വിവിധ പരിശീലന പരിപാടികളും ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. വനിതകൾ നി൪മിച്ച ഉൽപന്നങ്ങൾക്ക് വിപണി കണ്ടത്തെുന്നതിനും കേന്ദ്രം സഹായിക്കുന്നു. ഇന്ത്യയിൽ ന്യൂനപക്ഷകാര്യ മന്ത്രാലയം വനിതാ ശാക്തീകരണ മേഖലയിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവ൪ത്തനങ്ങളെക്കുറിച്ച് പ്രതിനിധി സംഘം ബന്ധപ്പെട്ടവ൪ക്ക് വിശദീകരിച്ചു.
സുപ്രീം കൗൺസിൽ ഫോൺ വുമൻ ബഹ്റൈനിൽ ചെയ്യുന്ന പ്രവ൪ത്തനങ്ങളെ സംഘം പ്രകീ൪ത്തിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.