ഒമാനിലെ അനാഥക്കുഞ്ഞുങ്ങള്‍ക്കുറങ്ങാന്‍ രാഗേഷിന്‍െറ യന്ത്രത്തൊട്ടില്‍
text_fieldsമസ്കത്ത്: ഒമാനിലെ അനാഥാലയങ്ങളിലെ അന്തേവാസികൾ ഇനി കരയാതെ ഉറങ്ങും. അമ്മക്കൊപ്പം വരില്ളെങ്കിലും അവരെ ആട്ടിയുറക്കാൻ രാഗഷിൻെറ യന്ത്രത്തൊട്ടിലുകൾ തയാറാകുകയാണ്. മസകത്തിലെ റേ ഇൻറ൪നാഷണൽ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് പാലക്കാട് നെന്മാറ സ്വദശി രാഗേഷ്. നാട്ടിൽ വെച്ചാണ് ആദ്യം യന്ത്രത്തൊട്ടിൽ എന്ന ആശയം രാഗേഷിൻെറ മനസിൽ മുളയ്ക്കുന്നത്. ഏറെക്കാലത്തെ ശ്രമഫലമായി മനുഷ്യസ്പ൪ശമില്ലാതെ യന്ത്രസഹായത്താൽ ആടുന്ന തൊട്ടിൽ രാഗേഷ് വികസിപ്പിച്ചെടുത്തു. മോട്ടോറിൻെറ സഹായത്താൽ ആടുന്നു എന്നത് മാത്രമല്ല ഇതിൻെറ പ്രത്യേകത. തൊട്ടിലിൽ ഘടിപ്പിച്ച സെൻസ൪ കുട്ടിയുടെ ചലനങ്ങൾ മനസിലാക്കും. ടൈമറിൻെറ സഹായത്തോടെ കുട്ടി ഉറങ്ങുന്ന സമയം കണക്കാക്കി ആട്ടം നി൪ത്തുകയും ചെയ്യം. ഇടയ്ക്ക് കുട്ടി ഉണരുകയോ കരയുകയോ ചെയ്താൽ സെൻസ൪ അത് തിരിച്ചറിയും. ഉടൻ ആട്ടം തുടങ്ങുകയും ചെയ്യും.
നാട്ടിൽ വച്ച് ഇതുപോലൊരു മാതൃകയുണ്ടാക്കിയത് പാലക്കാട്ടെ പത്രങ്ങളുടെ പ്രാദശിക പേജിലെ വാ൪ത്തയായിരുന്നു. എന്നാൽ രാഗേഷിൻെറ ശ്രമങ്ങൾ ആ കൗതുക വാ൪ത്തയിൽ ഒതുങ്ങി. യന്ത്ര തൊട്ടിൽ എന്ന ആശയത്തെ ആരും ഏറ്റെടുക്കാനത്തെിയില്ല. നാളുകൾ പലത് കഴിഞ്ഞ് ഓട്ടോ ഇലക്ട്രീഷ്യൻെറ ജോലിയുമായി രാഗേഷ് മസ്കത്തിലേക്ക് വന്നു. നാട്ടിൽ നിന്ന് പഴയ തൊട്ടിലിൻെറ ഭാഗങ്ങൾ വരുത്തി വീണ്ടും യന്ത്രത്തൊട്ടിലിൽ ഗവേഷണം തുടങ്ങി. രാഗേഷിൻെറ പരീക്ഷണങ്ങൾ കേട്ടറിഞ്ഞ് അദ്ദേഹം ജോലി ചെയ്യുന്ന പെട്രോളിയം സ്ഥാപനത്തിൻെറ മേധാവി എല്ലാ സഹായവും വാഗ്ദാനം ചെയ്തിരിക്കുകയാണിപ്പോൾ. ഒമാനിലെ അനാഥാലയങ്ങൾക്കും നി൪ധന കുടുംബങ്ങൾക്കും യന്ത്രത്തൊട്ടിൽ എത്തിക്കുന്ന പദ്ധതി തയാറായി വരികയാണ്. നാട്ടിലാരും ശ്രദ്ധിക്കാത്ത തൻെറ തൊട്ടിലിൻെറ തലവര മാറുന്നതിൻെറ ആവേശത്തിലാണ് രാഗേഷിപ്പോൾ.
ഇപ്പോൾ ലോഹത്തിൽ നി൪മിച്ചിരിക്കുന്ന തൊട്ടിൽ ഫൈബറാക്കിയും ഇപ്പോൾ ഘടിപ്പിച്ച മൂവമെൻറ് സെൻസറിന് പകരം വോയ്സ് സെൻസ൪ വെച്ചും യന്ത്രത്തൊട്ടിൽ പരിഷ്കരിക്കാം. തൻെറ യന്ത്രതൊട്ടിൽ ഒമാനിലെ നിരവധി അമ്മമാ൪ക്ക് ആശ്വാസം പകരുമെന്ന് ഓ൪ക്കുമ്പോൾ സ്ഥാപന മേധാവിക്ക് മാത്രമല്ല പല൪ക്കും രാഗേഷിന് നന്ദി പറയാനുണ്ട്. രാഗേഷിൻെറ മുഴുവൻ പ്രവ൪ത്തനങ്ങൾക്കും പിന്തുണ നൽകി ഒപ്പമുള്ള സഹപ്രവ൪ത്തകരും യന്ത്രതൊട്ടിൽ ജനങ്ങളിലേക്ക് എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. യന്ത്രതൊട്ടിലിന് പുറമെ, നിരവധി ആശയങ്ങളുണ്ട് രാഗേഷിൻെറ മനസിൽ. അവയെല്ലാം യാഥാ൪ഥ്യമാക്കാൻ പിന്തുണയും പ്രോൽസാഹനവുമാണ് അറിയപ്പെടാതെ പോകുന്ന ഈ ഗവേഷകന് വേണ്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.