പ്രഫ. സായിബാബയുടെ അറസ്റ്റില്‍ പ്രതിഷേധം
text_fieldsന്യൂഡൽഹി: മാവോവാദി ബന്ധമാരോപിച്ച് മഹാരാഷ്ട്രാ പൊലീസ് ഡൽഹിയിൽനിന്ന് അറസ്റ്റ്ചെയ്ത മനുഷ്യാവകാശ പ്രവ൪ത്തകൻ പ്രഫ. ജി.എൻ. സായിബാബയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വിദ്യാ൪ഥികളും അധ്യാപകരും മനുഷ്യാവകാശ സംഘടനകളും പ്രതിഷേധ മാ൪ച്ച് നടത്തി. ഭരണകൂടത്തിൻെറ അടിച്ചമ൪ത്തൽ നയങ്ങൾക്കെതിരെ ജനപക്ഷ നിലപാട് സ്വീകരിച്ചതിൻെറ പകപോക്കലാണ് സായിബാബയുടെ അന്യായ അറസ്റ്റെന്ന് പ്രകടനക്കാ൪ ആരോപിച്ചു. ഡൽഹി വാഴ്സിറ്റി അധ്യാപകനായ സായിബാബ ദൗലത്ത് റാം കോളജിൽനിന്ന് പരീക്ഷാ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ കാമ്പസ് വളപ്പിൽ വെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വികലാംഗനായ അദ്ദേഹത്തിനു ലഭിക്കേണ്ട പ്രാഥമിക മാനുഷിക പരിഗണനപോലും നൽകാതെ കണ്ണുകെട്ടി പൊലീസ് വാഹനത്തിലേക്ക് എടുത്തെറിയുകയായിരുന്നെന്ന് സഹപ്രവ൪ത്തകരും വിദ്യാ൪ഥികളും പറഞ്ഞു. അറസ്റ്റ് വിവരം ബന്ധുക്കളെ അറിയിക്കാതെ എയ൪പോ൪ട്ടിലത്തെിച്ച് മഹാരാഷ്ട്രയിലേക്ക് കടത്തുകയായിരുന്നു.മഹാരാഷ്ട്ര സദനു മുന്നിൽ പ്രകടനത്തിനുശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രിക്കുള്ള നിവേദനം റെസിഡെൻറ് കമീഷണ൪ക്കു കൈമാറി. പ്രഫസ൪ക്കെതിരെ വ്യാജകുറ്റം ചുമത്തിയത് പൗരാവകാശ ലംഘനങ്ങൾക്കെതിരായ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും നിരുപാധികം വിട്ടയക്കണമെന്നും നിവേദനം ആവശ്യപ്പെടുന്നു. റെവലൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട്, ഡമോക്രാറ്റിക് സ്റ്റുഡൻറ്സ് യൂനിയൻ, പി.ഡി.എസ്.യു, കെ.വൈ.എസ് തുടങ്ങിയ സംഘടനകളും സംഘത്തിലുണ്ടായിരുന്നു. പ്രഫ. നി൪മലാംഗ്ശു മുഖ൪ജി, ബനജോത്സനാ ലാഹിരി തുടങ്ങിയവ൪ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.