നൈജീരിയയില്‍ പാശ്ചാത്യ ഇടപെടല്‍
text_fieldsഅബുജ: 200ലധികം വിദ്യാ൪ഥിനികളെ തട്ടിക്കൊണ്ടുപോയ ബോകോ ഹറം തീവ്രവാദികളുടെ പേരിൽ നൈജീരിയയിൽ അമേരിക്കയുടെയും ബ്രിട്ടൻെറയും സൈനിക ഇടപെടലിന് കളമൊരുങ്ങുന്നു. വിദ്യാ൪ഥിനികൾക്കായുള്ള തിരച്ചിലിനായി കഴിഞ്ഞദിവസം നൈജീരിയയിലത്തെിയ അമേരിക്കയുടെയും ബ്രിട്ടൻെറയും സൈന്യം അധിനിവേശത്തിൻെറ പ്രത്യക്ഷസൂചനകളാണ് ആദ്യ നാളുകളിൽതന്നെ നൽകുന്നത്. ഇരുരാജ്യങ്ങളുടെയും തീവ്രവാദ വിരുദ്ധ സേനയാണ് ബോകോ ഹറം ശക്തികേന്ദ്രങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയുമുണ്ട്.
അതിനിടെ, ഫ്രഞ്ച് സൈന്യവും തിരച്ചിലിനായി നൈജീരിയയിലത്തെുമെന്ന റിപ്പോ൪ട്ടുകളും പുറത്തുവന്നു.കഴിഞ്ഞദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണും ശനിയാഴ്ച വൈറ്റ് ഹൗസ് വൃത്തങ്ങളും നടത്തിയ പ്രസ്താവനകളാണ്, കാണാതായ പെൺകുട്ടികൾക്കായുള്ള തിരച്ചിലിനപ്പുറം ഇരുരാജ്യങ്ങളുടെയും രാഷ്ട്രീയ താൽപര്യങ്ങളിലേക്ക് സൂചന നൽകിയത്. നൈജീരിയൻ പ്രസിഡൻറ് ഗുദ്ലക് ജൊനാദൻെറ അപേക്ഷ പ്രകാരമാണ് ബ്രിട്ടൻ സൈന്യത്തെ അയക്കുന്നതെന്നായിരുന്നു ദിവസങ്ങൾക്ക് മുമ്പ് കാമറൺ പറഞ്ഞിരുന്നത്. എന്നാൽ, ബോകോ ഹറം സ്വാധീനമേഖലകളിൽ റെയ്ഡ് നടത്തി സംഘത്തെ കീഴ്പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സൈനിക നീക്കമെന്ന് അദ്ദേഹം പിന്നീട് തിരുത്തി. ബോകോ ഹറമിൻെറ പ്രവ൪ത്തനങ്ങൾ പൂ൪ണമായും ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പെൺകുട്ടികൾക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചതിനു ശേഷവും സൈന്യം ബ്രിട്ടനിൽ തുടരുമെന്നതിൻെറ സൂചനയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
സമാനമായ പ്രസ്താവന തന്നെയാണ് ശനിയാഴ്ച വൈറ്റ്ഹൗസിൻെറ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ദൗത്യത്തിന് കൂടുതൽ സമയം ആവശ്യമായി വരുമെന്നുമാണ് സൈനിക ഇടപെടൽ സംബന്ധിച്ച് യു.എസ് സ്റ്റേറ്റ് ഡിപാ൪ട്മെൻറ് വക്താവ് ജെൻ സാകി പ്രസ്താവിച്ചത്. നൈജീരിയയിൽ അമേരിക്കയുടെ ദീ൪ഘകാല പദ്ധതികളിലേക്കു തന്നെയാണ് ഇതും വിരൽചൂണ്ടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.