കബനിയിലെ ജലത്തിനു വേണ്ടി തമിഴ്നാട് സുപ്രീംകോടതിയില്‍
text_fieldsന്യൂഡൽഹി: കബനി നദിയിൽ നിന്ന് കേരളം ഉപയോഗിക്കാത്ത ജലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സുപ്രീംകോടതിയിൽ.
കാവേരി റിവ൪ മാനേജ്മെൻറ് കമ്മിറ്റി രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസിൽ സമ൪പ്പിച്ച സത്യവാങ്മൂലത്തിലാണ് കബനി നദീജലത്തിൽ തമിഴ്നാട് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
വയനാട്ടിൽനിന്നുദ്ഭവിക്കുന്ന കബനി കാവേരിയുടെ പോഷകനദിയാണ്. കാവേരി ട്രൈബ്യൂണൽ വിധിപ്രകാരം കേരളത്തിന് പ്രതിവ൪ക്ഷം 30 ഘനയടി ജലം ലഭിക്കാൻ അ൪ഹതയുണ്ട്. ഇതിൽ 21 ഘനയടി ജലവും വയനാട്ടിലെ കബനീ നദിയിൽനിന്നാണ് എടുക്കേണ്ടത്.
അനുവദിച്ച ജലം കേരളം ഉപയോഗപ്പെടുത്തുന്നില്ളെങ്കിൽ അത് തമിഴ്നാടിന് നൽകണമെന്നും വിധിയിലുണ്ട്. 2007 ഫെബ്രുവരി 5ലെ കാവേരി ട്രൈബ്യൂണൽ വിധി പ്രകാരം അനുവദിച്ച വെള്ളം കേരളം ഉപയോഗിക്കുന്നില്ല. കബനി നദി ഒഴുകുന്നത് ക൪ണാടകയിലേക്കാണ്.
അതിനാൽ, കേരളം ഉപയോഗിക്കാത്ത കബനി നദിയിലെ 16 ഘനയടി വെള്ളം ഇപ്പോൾ ക൪ണാടകയാണ് ഉപയോഗിക്കുന്നത്.
ട്രൈബ്യൂണൽ വിധിപ്രകാരം യഥാ൪ഥത്തിൽ കേരളം ഉപയോഗിക്കാത്ത വെള്ളത്തിൻെറ അവകാശി തമിഴ്നാടാണ്. കബനി നദിയിൽനിന്ന് ക൪ണാടകക്ക് ലഭിക്കുന്ന 16 ഘനയടിക്ക് സമാനമായ വെള്ളം കാവേരിയിൽനിന്ന് തമിഴ്നാടിന് അധികമായി ലഭിക്കണമെന്നാണ് സത്യവാങ്മൂലത്തിൽ തമിഴ്നാട് ആവശ്യപ്പെടുന്നത്.
കാവേരി ട്രൈബ്യൂണൽ വിധി ശരിയായി നടപ്പാക്കാൻ കാവേരി റിവ൪ മാനേജ്മെൻറ് അതോറിറ്റി രൂപവത്കരിക്കണമെന്നാണ് സത്യവാങ്മൂലത്തിൽ തമിഴ്നാട് മുഖ്യമായി ആവശ്യപ്പെടുന്നത്. കൂട്ടത്തിൽ കബനി നദിയിലെ അവകാശവാദവും കൂടി ചേ൪ത്തിരിക്കുന്നു. റിവ൪ മാനേജ്മെൻറ് അതോറിറ്റി രൂപവത്കരണത്തെ ക൪ണാടക ശക്തമായി എതി൪ക്കുകയാണ്.
ഈ പശ്ചാത്തലത്തിലാണ് കേരളം ഉപയോഗിക്കാത്ത വെള്ളം തമിഴ്നാടിന് കിട്ടേണ്ടതാണെന്ന വാദം തമിഴ്നാട് ഉന്നയിക്കുന്നത്.
കേരളത്തിൻെറ വെള്ളമാണ് ആവശ്യപ്പെടുന്നതെങ്കിലും അത് നിലവിൽ ക൪ണാടകക്ക് കിട്ടിക്കൊണ്ടിരിക്കുന്നതാണ്. ക൪ണാടകയെ സമ്മ൪ദത്തിലാക്കുക കൂടിയാണ് കേരളത്തിൻെറ വെള്ളം ആവശ്യപ്പെടുന്നതിലൂടെ തമിഴ്നാട് ലക്ഷ്യമിടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.