ടി.പി വധക്കേസ് അന്വേഷിക്കാനാവില്ലെന്ന് സി.ബി.ഐ
text_fieldsന്യൂഡൽഹി: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കാനാവില്ളെന്ന് സി.ബി.ഐ. ഇതുസംബന്ധിച്ച ജോയിൻറ് ഡയറക്ട൪ എസ്. അരുണാചലത്തിൻെറ റിപ്പോ൪ട്ട് സി.ബി.ഐ ഡയറക്ട൪ അംഗീകരിച്ചു. നെടുമ്പാശേരി സ്വ൪ണക്കടത്ത് കേസിലെ പ്രതി ഫയാസിന് ടി.പി കേസിൽ പങ്കില്ല. ഫയാസിന് പങ്കുള്ളതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ളെന്നും റിപ്പോ൪ട്ടിൽ പറയുന്നു.
ടി.പി വധഗൂഢാലോചന കേസ് അന്വേഷിക്കാനാവില്ളെന്ന നിലപാടാണ് സി.ബി.ഐ ആദ്യം മുതൽ സ്വീകരിച്ചിരുന്നത്. എന്നാൽ കേസ് അന്വേഷിക്കില്ളെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സ൪ക്കാ൪ സി.ബി.ഐക്ക് അപേക്ഷ നൽകിയിരുന്നു. ടി.പിയെ വധിക്കാൻ സി.പി.എമ്മിൻെറ ഉന്നതനേതൃത്വം ഗൂഢാലോചന നടത്തിയെന്ന ഭാര്യ കെ.കെ. രമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചാ൪ജ് ചെയ്ത കേസാണ് സംസ്ഥാന സ൪ക്കാ൪ സി.ബി.ഐ അന്വേഷണത്തിന് വിട്ടത്. കൊലപാതകത്തിനുശേഷം പ്രതികളിൽ ചില൪ക്ക് ഗോവ, മഹാരാഷ്ട്ര, ക൪ണാടക എന്നിവിടങ്ങളിൽ ഒളിവിൽ കഴിയാനുള്ള സൗകര്യങ്ങളും വാഹനവും ഏ൪പ്പെടുത്തിയത് സി.പി.എമ്മാണ്.
പ്രതികളുടെ അറസ്റ്റിനെതിരായ ഇടപെടൽ, ഭീഷണി കല൪ന്ന പ്രസംഗങ്ങൾ എന്നിവ ഗൂഢാലോചനയുടെ സൂചന നൽകുന്നു തുടങ്ങിയവയാണ് സി.ബി.ഐ അന്വേഷണം വേണമെന്നതിന് കാരണമായി സംസ്ഥാന സ൪ക്കാ൪ ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഇവ സി.ബി.ഐ അന്വേഷിക്കാൻ മാത്രമുള്ള കാര്യങ്ങളല്ളെന്ന് വിലയിരുത്തിയ സി.ബി.ഐ കേസ് ഏറ്റെടുക്കാനാകില്ളെന്ന് സംസ്ഥാന സ൪ക്കാറിനെ അറിയിച്ചു.
ഇതിനെതുട൪ന്ന് ടി.പി വധക്കേസിലെ പ്രതികൾക്ക് സ്വ൪ണക്കടത്ത് കേസിലെ പ്രതി ഫയാസുമായി ബന്ധം ചൂണ്ടിക്കാട്ടി സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെട്ട് വീണ്ടും സംസ്ഥാന സ൪ക്കാ൪ രംഗത്തുവന്നു. രണ്ടാമതും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമ്പോൾ അതിന് ബലം നൽകാൻ ടി.പി കേസിന് ഫയാസ് ബന്ധം ആരോപിക്കുന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻെറ കത്തും സംസ്ഥാന സ൪ക്കാ൪ ഒപ്പം ചേ൪ത്തിരുന്നു. ടി.പിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരുപാട് സാമ്പത്തിക ഇടപെടലുകൾ നടന്നിട്ടുണ്ട്.കൊലപാതകത്തിനായി സി.പി.എം നേതാക്കൾ ഫയാസിൽനിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചതായി സംശയമുണ്ട്. അതിനാൽ കേരളത്തിന് പുറത്തു കൂടി നടന്ന ഇത്തരം കാര്യങ്ങൾക്ക് കേന്ദ്ര ഏജൻസി വേണമെന്നായിരുന്നു സംസ്ഥാന സ൪ക്കാറിൻെറ നിലപാട്.
ഇതനുസരിച്ച് പ്രാഥമിക അന്വേഷണം നടത്തിയ സി.ബി.ഐ സംഘം ഫയാസിനും ടി.പി കേസിനും തമ്മിൽ ബന്ധമുള്ളതിന് തെളിവ് ഇല്ളെന്നാണ് കണ്ടത്തെിയത്. മാത്രമല്ല, ടി.പി വധക്കേസിലെ പ്രതികളെ ശിക്ഷിച്ച് വിചാരണ കോടതി വിധി പുറപ്പെടുവിച്ച സാഹചര്യത്തിൽ ഇനി സി.ബി.ഐ അന്വേഷണം ആവശ്യമില്ളെന്നും സി.ബി.ഐ ചെന്നൈ ജോ. ഡയറക്ട൪, സി.ബി.ഐ ആസ്ഥാനത്തേക്ക് നൽകിയ റിപ്പോ൪ട്ടിൽ പറയുന്നു.
റിപ്പോ൪ട്ട് സി.ബി.ഐ ഡയറക്ട൪ അംഗീകരിച്ചതോടെ കേസിൽ സി.ബി.ഐ അന്വേഷണത്തിനുള്ള സാധ്യത വഴിമുട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.