മീറത്തില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
text_fieldsമീറത്ത്: ഉത്ത൪പ്രദേശിലെ മീറത്ത് നഗരത്തിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുട൪ന്ന് ഉടലെടുത്ത സംഘ൪ഷാവസ്ഥക്ക് അയവുവന്നില്ല. ഒരു പള്ളിക്കു സമീപം ജലസ്രോതസ്സ് സ്ഥാപിക്കുന്നതിനെ എതി൪ത്തുകൊണ്ട് ഉടലെടുത്ത അക്രമസംഭവത്തിൽ നിരവധിപേ൪ക്ക് പരിക്കേറ്റിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 200 പേ൪ക്കെതിരെ കേസെടുത്തതായും മേഖലയിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചതായും പൊലീസ് സൂപ്രണ്ട് ഓംകാ൪ സിങ് അറിയിച്ചു. ജനങ്ങൾ ഇരുവിഭാഗമായി തിരിഞ്ഞ് നടത്തിയ കല്ളേറിലും മറ്റുമായാണ് ആളുകൾക്ക് പരിക്കേറ്റതെന്ന് പൊലീസ് വ്യക്തമാക്കി.
ഇനിയും കൂടുതൽ പേ൪ക്കെതിരെ കേസെടുക്കുമെന്നും ഇതിനായി വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണെന്നും അധികൃത൪ പറഞ്ഞു. അക്രമസംഭവത്തിനുശേഷവും ചിലയിടങ്ങളിൽ സംഘ൪ഷാവസ്ഥ നിലനിൽക്കുകയാണ്. ജലസ്രോതസ്സ് സ്ഥാപിക്കുന്നത് തങ്ങളുടെ ആരാധനാലയത്തിൻെറ ശാന്തത കെടുത്തുമെന്ന് ആരോപിച്ച് ജൈനവിഭാഗങ്ങളാണ് പ്രതിഷേധമുയ൪ത്തിയത്. ഇതു പിന്നീട് പരസ്പരമുള്ള കല്ളേറിലേക്കും തീവെപ്പിലേക്കും നീളുകയും ചെയ്തു.
ഇതിനിടെ, ചൊവ്വാഴ്ച അവസാനിക്കേണ്ടിയിരുന്ന നൗചാന്ദി മേള സംഘ൪ഷത്തെ തുട൪ന്ന്, ഞായറാഴ്ച അവസാനിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.