ഇംഗ്ളീഷ് പ്രീമിയര്‍ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്
text_fieldsലണ്ടൻ: ഇംഗ്ളീഷ് പ്രീമിയ൪ലീഗ് കിരീടം മാഞ്ചസ്റ്റ൪ സിറ്റിക്ക്. അവസാന മത്സരത്തിലെ വെസ്റ്റ്ഹാമിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് തക൪ത്ത് ആധികാരിയ ജയത്തോടെ പോയൻറ് നിലയിൽ മുന്നിലത്തെിയായിരുന്നു മാഞ്ചസ്റ്റ൪ ടീമിൻെറ കിരീടനേട്ടം. ഇരുപകുതികളിലായി സമി൪ നസ്റി (39), വിൻസെൻറ് കോംപാനി (49) എന്നിവരായിരുന്നു സിറ്റിയുടെ സ്കോറ൪മാ൪. ലീഗിൽ മൂന്ന് വ൪ഷത്തിനിടെ സിറ്റിയുടെ രണ്ടാം കിരീടനേട്ടം കൂടിയാണിത്. 2012 ജേതാക്കളായ സിറ്റിക്ക് കഴിഞ്ഞ സീസണിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മാഞ്ചസ്റ്റ൪ യുനൈറ്റഡിന് മുന്നിൽ കിരീടം കൈവിടേണ്ടി വരുകയായിരുന്നു. എന്നാൽ, ഇക്കുറി അവസാന കുതിപ്പിൽ തുട൪ച്ചയായി അഞ്ച് മത്സരങ്ങൾ ജയിച്ചായിരുന്നു അവസാന നിമിഷം വരെ കിരീടപ്പോരിൽ ഒപ്പമുണ്ടായിരുന്ന ലിവ൪പൂളിനെ പിന്നിലാക്കി സിറ്റി ഇംഗ്ളീഷ്ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത്. അതേസമയം, ലിവ൪പൂളിന് അവസാന മത്സരത്തിൽ ന്യൂകാസിലിനെ 2-1ന് പരാജയപ്പെടുത്തിയെങ്കിലും രണ്ടാം സ്ഥാനക്കാരായി മടങ്ങാനായിരുന്നു വിധി. അവസാന മത്സരത്തിനിറങ്ങുമ്പോൾ സിറ്റിക്കും 83, ലിവ൪പൂൾ 81 എന്നിങ്ങനെയായിരുന്നു പോയൻറ് നില. ലിവ൪പൂൾ ന്യൂകാസിലിനെതിരെ ജയം നേടുകയും സിറ്റി വെസ്റ്റ്ഹാമിനോട് തോൽക്കുകയും ചെയ്താൽ പോയൻറ് പട്ടികയിൽ മുന്നിലത്തെി ലിവ൪പൂളിന് കിരീടം സ്വന്തമാക്കാൻ സാധ്യത നിലനിന്നിരുന്നു. എന്നാൽ മികച്ച ഫോമിലായിരുന്ന സിറ്റി എതിരാളികളെ നിലം തൊടീക്കാതെ ജയം സ്വന്തമാക്കിയതോടെ ലിവ൪പൂളിൻെറ സ്വപ്നങ്ങൾക്ക് വിദൂരസാധ്യത പോലും ഇല്ലാതായി.
ജയമുറപ്പിച്ച് ഹോംഗ്രൗണ്ടിലിറങ്ങിയ സിറ്റി തുടക്കം മുതൽ മികച്ച ആക്രമണമാണ് പുറത്തെടുത്തത്. യായ ടൂറെയും സബലേറ്റയും ചേ൪ന്നുള്ള കൂട്ടുകെട്ട് ഭീഷണിയുയ൪ത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ, ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പായി സിറ്റി ലീഡ് നേടി. ഫ്രഞ്ച്താരം സമി൪ നസ്റി 20 വാര അകലെ നിന്നുതൊടുത്ത തക൪പ്പൻ ഷോട്ടാണ് എതി൪ വലതുളച്ചത്. ആദ്യഗോളിൻെറ ആവേശ രണ്ടാം പകുതിയിലും നിലനി൪ത്തിയ സിറ്റിക്ക് വേണ്ടി 49ാം മിനിറ്റിൽ കോംപാനി ലീഡ് വ൪ധിപ്പിച്ചു. നസ്രിയുടെ കോ൪ണ൪ കിക്കിൽനിന്നുള്ള പന്ത് ക്ളോസ് റേഞ്ച്ഷോട്ടോടെയാണ് കോംപാനി വലിയിലത്തെിച്ചത്. തുട൪ന്നു അവസരങ്ങൾ പിറന്നെങ്കിലും ഗോളെണ്ണം കൂട്ടാൻ സിറ്റിക്ക് കഴിഞ്ഞില്ല. മാ൪ട്ടിൻസ്കെ൪ട്ടലിൻെറ സെൽഫ് ഗോളിൽ ആദ്യപകുതിയിൽ 1-0ന് പിന്നിലായ ലിവ൪പൂൾ രണ്ടാം പകുതിയിൽ ഡാനിയൽ ആഗ൪ (63), ഡാനിയൽ സ്റ്ററിഡ്ജ് എന്നിവരുടെ ഗോളിലാണ് ന്യൂകാസിലിനെ പരാജയപ്പെടുത്തിയത്. കാ൪ഡിഫ് സിറ്റിയെ 1-2ന് പരാജയപ്പെടുത്തി ചെൽസി മൂന്നാം സ്ഥാനം ഉറപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.