രാജ്യം തിരോഭവിക്കുമെന്ന് പ്രസ്താവിച്ച ഉദ്യോഗസ്ഥന് ഉത്തരകൊറിയയുടെ താക്കീത്
text_fieldsസോൾ: ഉത്തരകൊറിയ എന്ന രാജ്യം അടുത്തുതന്നെ അപ്രത്യക്ഷമാവുമെന്നുള്ള പരാമ൪ശം നടത്തിയ ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥന് ഉത്തരകൊറിയയുടെ താക്കീത്. കഴിഞ്ഞദിവസമാണ് ദക്ഷിണകൊറിയൻ പ്രതിരോധ മന്ത്രാലയ വക്താവ് കിം മിൻ സിയോക് ഉത്തരകൊറിയക്കെതിരെ വിവാദ പരാമ൪ശവുമായി രംഗത്തത്തെിയത്. ഉത്തരകൊറിയ എന്ന രാജ്യം യാഥാ൪ഥ്യമല്ളെന്നും അത് ഒരൊറ്റ വ്യക്തിക്കുവേണ്ടി മാത്രമാണ് നിലകൊള്ളുന്നതെന്നും രാജ്യത്ത് മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ളെന്നും കിം മിൻ പറഞ്ഞിരുന്നു.
ഉദ്യോഗസ്ഥനെതിരെ നി൪ദയമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ഉത്തരകൊറിയൻ സ൪ക്കാ൪ നടത്തുന്ന വെബ്സൈറ്റ് യുറിമിൻസോക്കിരി പറഞ്ഞു.
ദക്ഷിണകൊറിയൻ പ്രസിഡൻറ് പാ൪ക് യൂൻ ഹീ അഭിസാരികയാണെന്നും ഒബാമ കുരങ്ങനാണെന്നുമുള്ള ഉത്തരകൊറിയയുടെ പ്രസ്താവനയാണ് ദക്ഷിണകൊറിയയെ ചൊടിപ്പിച്ചത്.
ഉത്തരകൊറിയയുടെ ആണവ-മിസൈൽ പരീക്ഷണങ്ങളെ ദക്ഷിണകൊറിയയും അമേരിക്കയും ശക്തമായി എതി൪ക്കുകയാണ്. ഇരുരാജ്യങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് ഉത്തരകൊറിയ തങ്ങളുടെ നാലാം അണുപരീക്ഷണത്തിനുള്ള തയാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.