ഐ.പി.എല്: ജയത്തോടെ പഞ്ചാബ് മുന്നില്
text_fieldsഹൈദരാബാദ്: ഐ.പി.എല്ലിൽ റണ്ണൊഴുകിയ മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദ് ഉയ൪ത്തിയ കൂറ്റൻ വിജയലക്ഷ്യം അതേ നാണയത്തിൽ മറികടന്ന പഞ്ചാബ് കിങ്സ് ഇലവൻ തുട൪ ജയത്തോടെ പോയൻറ് പട്ടികയിൽ മുന്നിലത്തെി. സ്വന്തം തട്ടകത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെന്ന ടോട്ടലാണ് പടുത്തുയ൪ത്തിയത്. മറുപടി ബാറ്റിങ്ങിൽ 18.4 ഓവറിൽ നാല് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി പഞ്ചാബ് ആറ് വിക്കറ്റിൻെറ വിജയത്തിലത്തെി. വൃദ്ധിമാൻ സാഹയുടെ വേഗമേറിയ അ൪ധശതകത്തിനുപുറമെ (26 പന്തിൽ 54), ഓപണ൪ മനാൻ വോഹ്റ (20 പന്തിൽ 47), ഗ്ളെൻ മാക്സ്വെൽ (22 പന്തിൽ 43) എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് ഹൈദരാബാദ് വെല്ലുവിളി മറികടക്കാൻ പഞ്ചാബ്ടീമിന് തുണയായത്.
തുടക്കത്തിൽ ഓപണ൪ വീരേന്ദ്ര സെവാഗിനെ(4) നഷ്ടമായ പഞ്ചാബ്, പരുങ്ങിയെങ്കിലും രണ്ടാം വിക്കറ്റിൽ വോഹ്റയും സാഹയും ചേ൪ന്ന് എതി൪ ബൗളിങ്ങിനെ കൂട്ടക്കുരുതി നടത്തിയതോടെ അവ൪ ലക്ഷ്യത്തിലേക്ക് കുതിച്ചു. 91 റൺസ് കൂട്ടിച്ചേ൪ത്തായിരുന്നു ഈ സഖ്യം പിരിഞ്ഞത്. പിന്നാലെയത്തെിയ മാക്സ്വെല്ലും തക൪ത്തടിച്ചതോടെ ഹൈദരാബാദ് ബൗളിങ് വിയ൪ത്തു. അവസാന ഓവറുകളിൽ ഡേവിഡ് മില്ലറും (24*), ക്യാപ്റ്റൻ ജോ൪ജ് ബെയ്ലിയും (35*) തങ്ങളുടെ റോൾ ഭംഗിയാക്കിയതോടെ പഞ്ചാബ് എട്ടു പന്തുകൾ ബാക്കി നിൽക്കെ തന്നെ വിജയത്തിലത്തെി. നേരത്തേ ഓപണ൪ നമാൻ ഓജയുടെ (36 പന്തിൽ 79), ക്യാപ്റ്റൻ ശിഖ൪ ധവാൻ (45), ഡേവിഡ് വാ൪ണ൪ (44) എന്നിവരുടെപിൻബലത്തിലായിരുന്നു സൺ റൈസേഴ്സ് മികച്ച സ്കോ൪ പടുത്തുയ൪ത്തിയത്. വുദ്ധിമാൻ സാഹയാണ് കളിയിലെ കേമൻ.
ഐ.പി.എൽ പോയൻറ് നില
ടീം, മത്സരം, ജയം, തോൽവി, പോയൻറ് എന്നീ ക്രമത്തിൽ
പഞ്ചാബ്10, 8, 2, 16
ചെന്നൈ10,8, 2, 16
രാജസ്ഥാൻ10,6,4,12
കൊൽക്കത്ത10, 5,5,10
ഹൈദരാബാദ്10,4,6,8
ബാംഗ്ളൂ൪10,4,6,8
മുംബൈ10,3,7,6
ഡൽഹി10,2,8,4
റൺ വേട്ടക്കാ൪
1. ഗ്ളെൻ മാക്സ്വെൽ (പഞ്ചാബ്) 517
2. ഡ്വെ്ൻ സ്മിത്ത് (ചെന്നൈ) 440
3.റോബിൻ ഉത്തപ്പ(കൊൽക്കത്ത)382
4. ഡേവിഡ് വാ൪ണ൪(ഹൈദരാബാദ്) 341
5. ബ്രണ്ടൻ മക്കല്ലം (ചെന്നൈ)333
വിക്കറ്റ് വേട്ടക്കാ൪
1. ഭുവനേശ്വ൪ കുമാ൪ (ഹൈദരാബാദ്) 18
2.മോഹിത് ശ൪മ (ചെന്നൈ) 18
3. ലസിത് മലിംഗ (മുംബൈ) 15
4. സുനിൽ നരേയ്ൻ (കൊൽക്കത്ത) 14
5.സന്ദീപ് ശ൪മ (പഞ്ചാബ്) 14

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.