അദ്വാനി, ജോഷി, സുഷമ അസ്വസ്ഥര്‍; ബി.ജെ.പിയില്‍ ഉള്‍പ്പോര് ഉരുണ്ടുകൂടുന്നു
text_fieldsന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതിനുമുമ്പേ ബി.ജെ.പിയിൽ ഉൾപ്പോര് ഉരുണ്ടുകൂടുന്നു. ഭരണം ലഭിച്ചാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്നുറപ്പായതോടെ മുതി൪ന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളീമനോഹ൪ ജോഷി, സുഷമാ സ്വരാജ് എന്നിവ൪ ഒതുക്കപ്പെടുന്നതിൻെറ വേവലാതിയിലാണ്. മോദിസംഘത്തിൻെറ പിടിയിലേക്ക് പാ൪ട്ടിയും ഭരണവും ഒരുപോലെ വിട്ടുകൊടുക്കാതിരിക്കാൻ ഇവ൪ തീവ്രശ്രമത്തിലാണ്. എന്നാൽ, പാ൪ട്ടിക്ക് അധികാരം കിട്ടുകയാണെങ്കിൽ അതിൽ മോദിയുടെ പങ്ക് നി൪ണായകമായതിനാൽ, കേന്ദ്രഭരണവും ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനവും മോദി ആഗ്രഹിക്കുന്നവരുടെ കൈകളിലേക്ക് ഏൽപിക്കാൻ ആ൪.എസ്.എസിൽ സമ്മ൪ദം മുറുകിയിട്ടുണ്ട്. എക്സിറ്റ്പോൾ ഫലങ്ങളുടെ അടിസ്ഥാനത്തിൽ മോദി, അരുൺ ജെയ്റ്റ്ലി, രാജ്നാഥ്സിങ് എന്നിവ൪ സഖ്യസാധ്യതകളും പുതിയ മന്ത്രിസഭയുടെ കരടുരൂപവും പരിശോധിക്കുന്നതിനിടെയാണിത്. വോട്ടെടുപ്പ് കഴിഞ്ഞതോടെ ഗുജറാത്തിലേക്ക് മടങ്ങിയ മോദിയുമായി ച൪ച്ച നടത്താൻ ജെയ്റ്റ്ലിയും രാജ്നാഥ്സിങ്ങും അഹ്മദാബാദിലത്തെി. മുൻ പ്രസിഡൻറ് നിതിൻ ഗഡ്കരിയും ഒപ്പമുണ്ടായിരുന്നു. എന്നാൽ, മോദിയെ പ്രധാനമന്ത്രി സ്ഥാനാ൪ഥിയായി വാഴിക്കുന്നതിനെതിരെ അദ്വാനിയും ജോഷിയും ഉയ൪ത്തിയ എതി൪പ്പില്ലാതാക്കാൻ ആ൪.എസ്.എസ് ഉപയോഗപ്പെടുത്തിയ സുഷമാ സ്വരാജിനെ ഇവ൪ അഹ്മദാബാദ് സന്ദ൪ശനസംഘത്തിൽ ചേ൪ത്തിട്ടില്ല. മോദിയുടെ കൈകളിലേക്ക് കാര്യങ്ങൾ പൂ൪ണമായും പോകാതിരിക്കാൻ, മന്ത്രിസഭയിൽ പ്രധാനവകുപ്പ് വേണമെന്ന് മുരളി മനോഹ൪ ജോഷി ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തരം തന്നെ കിട്ടണമെന്നാണ് ജോഷിയുടെ നിലപാട്. സ൪ക്കാറുണ്ടാക്കാൻ കഴിഞ്ഞാൽ ജോഷിക്കും എൽ.കെ. അദ്വാനിക്കും എന്ത് റോൾ നൽകണമെന്ന് മോദിസംഘവും ആ൪.എസ്.എസും തലപുകക്കുകയാണ്. മോദിക്കുകീഴിൽ അദ്വാനിയെയും ജോഷിയെയും മന്ത്രിയാക്കുന്നത് അവരോടുള്ള അനാദരവാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാ൪ഥിയായിരുന്ന അദ്വാനി മോദിയുടെ മന്ത്രിസഭയിലേക്കില്ളെന്ന നിലപാടിലുമാണ്. അതിനാൽ, അദ്വാനി എൻ.ഡി.എ ചെയ൪മാനായി തുടരട്ടെയെന്ന് തീരുമാനിച്ചേക്കും. മോദിയെ ഇഷ്ടമല്ലാത്ത സഖ്യകക്ഷികളെ കൂട്ടാനും അദ്വാനിയുടെ സഹായം ആവശ്യമുണ്ട്. എന്നാൽ, സുഷമാസ്വരാജിനെ തഴയാനാകില്ല. പക്ഷേ, മാന്യമായ വകുപ്പ് കിട്ടിയില്ളെങ്കിൽ മന്ത്രിസഭയിലേക്ക് ക്ഷണിക്കേണ്ടെന്നാണ് സുഷമ അറിയിച്ചിട്ടുള്ളത്. വിദ്യാഭ്യാസം, വിദേശകാര്യം എന്നീ വകുപ്പുകളിലൊന്ന് സുഷമക്ക് നൽകേണ്ടി വരും. സുപ്രധാന വകുപ്പുകളായ ആഭ്യന്തരം, പ്രതിരോധം, ധനകാര്യം എന്നിവയിൽ കണ്ണുവെച്ചാണ് രാജ്നാഥ്സിങ്, അരുൺ ജെയ്റ്റ്ലി, നിതിൻ ഗഡ്കരി എന്നിവരുടെ നീക്കം. അതിനനുസരിച്ച് നേതൃത്വത്തിൽ പുന$സംഘടന വേണ്ടിവരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.