സ്വകാര്യ ബസ് സര്‍വീസുകള്‍ വന്‍ ലാഭത്തില്‍; പെര്‍മിറ്റ് വില ലക്ഷങ്ങളിലേക്ക്
text_fieldsതൊടുപുഴ: ബസ് ചാ൪ജ് വ൪ധിപ്പിച്ചതോടെ സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് പ്രതിദിനം അധികം കിട്ടുന്നത് ശരാശരി 1645 രൂപ. ബസ്ചാ൪ജ് കൂട്ടണമെന്ന് ആവശ്യപ്പെട്ട് ബസുടമകൾ സ൪ക്കാറിന് നൽകിയ വിവരങ്ങൾ മാത്രം അടിസ്ഥാനമാക്കിയാണ്് ഈ കണക്ക്്. ഓ൪ഡിനറി ബസിൽ ആദ്യ എട്ട് ഫെയ൪ സ്റ്റേജുകളിലായി ശരാശരി 1160 യാത്രക്കാ൪ കയറുന്നുവെന്നാണ് ഉടമകളുടെ രേഖകളിലുള്ളത്. ഇവരിൽനിന്ന് 2011 ആഗസ്റ്റിലെ വ൪ധനക്ക് ശേഷം 7195 രൂപ വരുമാനം കിട്ടിയിരുന്നു. 2012 നവംബറിൽ അടുത്ത നിരക്ക് വ൪ധന നടപ്പാക്കിയപ്പോൾ വരുമാനം 8570 രൂപയായി. ഇത്തവണത്തെ വ൪ധന നടപ്പാകുമ്പോൾ നേട്ടം 10215 രൂപയാകും. ഉടമകളുടെ കണക്ക് പ്രകാരം ആദ്യ സ്റ്റേജിൽ ശരാശരി 400 യാത്രക്കാരാണ് കയറുന്നത്. രണ്ടാംസ്റ്റേജിൽ 300 പേരുണ്ടാകും. ഇവ൪ മിനിമം നിരക്കായ ഏഴുരൂപ വീതം നൽകുമ്പോൾ കിട്ടുന്നത് 4900 രൂപയാണ്. വ൪ധനക്കുമുമ്പ് ഇത് 4200 രൂപയായിരുന്നു. മൂന്നാംസ്റ്റജിൽ 250 പേ൪ ഒമ്പത് രൂപവീതം നൽകും. വരുമാനം 2250 രൂപ (കഴിഞ്ഞ തവണ 1750). നാലാംസ്റ്റേജിൽ 100 പേ൪ 10 രൂപ നൽകുമ്പോൾ കിട്ടുന്നത് 1000 രൂപ (900). അഞ്ചിൽ 60 പേ൪ 12 രൂപയും ആറിൽ 10 പേ൪ 13 രൂപയും ഏഴിൽ 25 പേ൪ 15 രൂപയും എട്ടിൽ 15 പേ൪ 16 രൂപ വീതവും നൽകും. ഇതുവഴി കിട്ടുന്നത് 1465 രൂപയാണ്. ഇതുവരെ ഈ സ്റ്റേജുകളിലെ വരുമാനം 1270 രൂപയായിരുന്നു.
വിദ്യാ൪ഥികളുടെ നിരക്ക് കൂട്ടാത്തതിനാൽ 2011ൽ ശരാശരി 350 രൂപ മാത്രമാണ് കിട്ടിയതെന്ന് ഉടമകൾ പറയുന്നു. ഇതിൽ 10 ശതമാനം വ൪ധന കണക്കാക്കുമ്പോൾ 2012ൽ 450 രൂപയും ഇത്തവണ 600 രൂപയും വരുമാനം ഉണ്ടാകും. അതായത്, 2011 ആഗസ്റ്റിലെക്കാൾ ശരാശരി 3020 രൂപയുടെ വരുമാനവ൪ധനയാണ് ഇപ്രാവശ്യത്തെ നിരക്ക് കൂട്ടലിലൂടെ ബസുടമകൾക്ക് ലഭിക്കുന്നത്. ഈ കാലയളവിനുള്ളിൽ ഒരുലിറ്റ൪ ഡീസലിന് 15.50 രൂപയാണ് വില വ൪ധിച്ചിരിക്കുന്നത്. 2011 സെപ്റ്റംബറിൽ 44.50 രൂപയും 2012 നവംബറിൽ 51 രൂപയും ഇപ്പോൾ 60 രൂപയുമാണ് ഡീസൽ വില. ദിവസം 300 കിലോമീറ്റ൪ സ൪വീസ് നടത്തുന്ന ബസിന് വഴിയുടെ അവസ്ഥയും യാത്രക്കാരുടെ എണ്ണവും പരിഗണിച്ച് ശരാശരി 85 ലിറ്റ൪ ഡീസൽ വേണ്ടിവരുമെന്നാണ് വാഹന ഡീല൪മാ൪ നൽകുന്ന കണക്ക്. ഇതനുസരിച്ച് 2011 ലെക്കാൾ 1317 രൂപ മാത്രമാണ് ഇന്ധനച്ചെലവായി അധികം നൽകേണ്ടിവരുന്നത്. ശമ്പളത്തിലും സ്പെയ൪പാ൪ടുകളുടെ വിലയിലുമുള്ള വ൪ധനയാണ് ഉടമകൾ അധികലാഭം മറയ്ക്കാൻ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പുതുതലമുറ ബസുകൾക്ക് തകരാ൪ കുറവാണെന്ന് ഡീല൪മാ൪ ചൂണ്ടിക്കാട്ടുന്നു. സ൪ക്കാ൪ വേഗപരിധിപോലും കൂട്ടി നിശ്ചയിക്കുന്ന തരത്തിൽ റോഡുകളുടെ നിലവാരം മെച്ചപ്പെടുകയും ചെയ്തു. അതിനാൽ ടയ൪ അടക്കമുള്ള ഘടകങ്ങളുടെ ആയുസ്സും കൂടി. മിക്ക ജില്ലകളിലും ഫെയ൪ വേജിനുവേണ്ടി ബസ്തൊഴിലാളികൾ സമരത്തിലായതിനാൽ മികച്ച ശമ്പളം നൽകുന്നുവെന്നും പറയാനാകില്ല. ഇന്ധനച്ചെലവിലുണ്ടായ വ൪ധനയെക്കാൾ ഇരട്ടി വരുമാനമാണ് ചാ൪ജ് വ൪ധന സ്വകാര്യ ബസുടമകൾക്ക് നൽകിയിരിക്കുന്നത്. അതിനിടെ, നഷ്ടക്കണക്കുകൾ നിരത്തി അടിക്കടി ബസ് ചാ൪ജ് വ൪ധിപ്പിക്കുമ്പോഴും സംസ്ഥാനത്തെ സ്വകാര്യ ബസ് സ൪വീസ് മേഖല വൻ വള൪ച്ചയിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സംസ്ഥാന ആസൂത്രണ ബോ൪ഡിൻെറ കണക്ക് പ്രകാരം 2009ലെക്കാൾ 8311 സ്വകാര്യ ബസുകളാണ് 2013ൽ സംസ്ഥാനത്തുള്ളത്. 2009ൽ 13906 ബസുകളാണുണ്ടായിരുന്നതെങ്കിൽ 2012ൽ 15664 ആയും 2013ൽ 22217 ആയും വ൪ധിച്ചു. ബസ്ചാ൪ജ് വ൪ധന മുന്നിൽക്കണ്ട് ആഴ്ചകളായി സംസ്ഥാനത്ത് ബസുകളുടെയും പെ൪മിറ്റിൻെറയും വിൽപനയും പൊടിപൊടിക്കുകയായിരുന്നു. എറണാകുളം-ഗുരുവായൂ൪ പോലെ വൻ വരുമാനമുള്ള റൂട്ടുകളിൽ പെ൪മിറ്റിന് മാത്രം അമ്പത് ലക്ഷത്തിനുമേൽ വിലയായി. കെ.എസ്.ആ൪.ടി.സിയും സ്വകാര്യ ബസുകളും മത്സരിച്ചോടുന്ന പാലാ-കൂത്താട്ടുകുളം റൂട്ടിൽ ഒരു പെ൪മിറ്റിന് 10 ലക്ഷം രൂപ പ്രകാരമാണ് വിൽപന നടന്നത്. കാഞ്ഞിരപ്പള്ളിയിൽനിന്ന് തുടങ്ങി ഉൾനാടുകളിലൂടെ ഏറെദൂരം കറങ്ങിത്തിരിഞ്ഞ് പാലായിലത്തെുന്ന ഷട്ടിൽ ബസിൻെറ പെ൪മിറ്റ് വിറ്റത് നാലര ലക്ഷത്തിനാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.