Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎസ്.ഐ റാങ്ക് ലിസ്റ്റ്...

എസ്.ഐ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് നിയമനത്തിന് നീക്കം; അവസരം നഷ്ടമാവുന്നത് 300ഓളം പേര്‍ക്ക്

text_fields
bookmark_border
എസ്.ഐ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് നിയമനത്തിന് നീക്കം; അവസരം നഷ്ടമാവുന്നത് 300ഓളം പേര്‍ക്ക്
cancel

കോഴിക്കോട്: എസ്.ഐ റാങ്ക്ലിസ്റ്റിൽ നൂറുകണക്കിന് ഉദ്യോഗാ൪ഥികൾ അവസരം കാത്ത് കഴിയവെ പുതിയ അപേക്ഷ ക്ഷണിച്ച് നിയമനത്തിന് പി.എസ്.സി നീക്കം. 2013 സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച ജനറൽ എക്സിക്യൂട്ടിവ് ബ്രാഞ്ച് എസ്.ഐ റാങ്ക്ലിസ്റ്റിൻെറ കാലാവധി ബാക്കിയിരിക്കെയാണ് ഇത് അട്ടിമറിച്ച് പുതിയ നിയമനത്തിന് അരങ്ങൊരുങ്ങുന്നത്. സേനയിലെ ഒഴിവുകൾ യഥാസമയം റിപ്പോ൪ട്ട് ചെയ്യാത്തതിനാൽ 300ഓളം ഉദ്യോഗാ൪ഥികൾക്കാണ് അവസരം നഷ്ടമാകുക. നേരത്തേ സംവരണം അട്ടിമറിച്ച് 218 പേ൪ക്ക് അവസരം നിഷേധിക്കാൻ നടന്ന ശ്രമത്തിന് പിന്നാലെയാണ് പുതിയ നീക്കം. 2007ൽ വിജ്ഞാപനം പുറപ്പെടുവിച്ച് 2013 സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച റാങ്ക്ലിസ്റ്റിൽ 838 പേരാണുള്ളത്.
എന്നാൽ, 292 പേരാണ് പൊലീസ് വകുപ്പ് ഒഴിവ് റിപ്പോ൪ട്ട് ചെയ്തത് പ്രകാരം ഇപ്പോൾ പരീക്ഷയും ഇൻറ൪വ്യൂവും കഴിഞ്ഞ് തൃശൂ൪ പൊലീസ് അക്കാദമിയിൽ പരിശീലനത്തിലുള്ളത്. 2007ൽ എസ്.ഐ ഡയറക്ട് റിക്രൂട്ട്മെൻറിൽ 695 തസ്തികകൾ ഒഴിവുള്ളതായി ഹൈകോടതി കണ്ടത്തെിയിരുന്നു. ഇതിന് പുറമെ 2013 വരെ 156 ഒഴിവുകൾ കൂടിയുള്ളതായി പൊലീസ് വകുപ്പിൻെറ രേഖകളിലുണ്ട്. ഇതനുസരിച്ച് 851 ഒഴിവുകളാണുള്ളത്. ഇതിൽ 395 പേരാണ് നിലവിൽ സ൪വീസിൽ കയറിയത്. ശേഷിക്കുന്ന 456 ഒഴിവുകളിൽ 292 ഒഴിവുകൾ മാത്രമാണ് പൊലീസ് വകുപ്പ് റിപ്പോ൪ട്ട് ചെയ്തത്. ബാക്കിയുള്ള 164 ഒഴിവുകൾ ശേഷിക്കെയാണ് പുതിയ നിയമനത്തിന് നീക്കം. ഇതിന് പുറമെ, സേനയിൽ ഇക്കാലയളവിൽ പ്രതീക്ഷിക്കുന്ന 130ഓളം ഒഴിവുകൾ കൂടി ചേ൪ത്ത് 300ഓളം പേ൪ക്ക് അവസരം നഷ്ടമാവും. പുതിയ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നതോടെ ഇപ്പോഴത്തെ ലിസ്റ്റ് ഇല്ലാതാവും.
ഒരു റാങ്ക്ലിസ്റ്റ് നിലവിലിരിക്കെ കാലയളവിലുണ്ടാകുന്ന ഒഴിവുകൾ അതിൽനിന്നുതന്നെ നികത്തണം എന്ന സുപ്രീംകോടതി നി൪ദേശം ലംഘിച്ചാണ് പുതിയ അപേക്ഷ ക്ഷണിക്കുന്നത്. ഡയറക്ട് റിക്രൂട്ട്മെൻറ്, പ്രമോഷൻ എന്നിവക്ക് 1:1 എന്ന അനുപാതത്തിൽ നിയമനം നടത്തണമെന്ന പൊലീസ് മാന്വലിൻെറ നി൪ദേശവും അവഗണിച്ചു. റാങ്ക്ലിസ്റ്റ് പുന$ക്രമീകരണം നടത്തി ഏകീകൃത റാങ്ക് ലിസ്റ്റ് തയാറാക്കണമെന്ന അഡ്മിനിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൻെറ നി൪ദേശം വിവാദങ്ങൾക്ക് ഇടയാക്കിരുന്നു. പ്രിലിമിനറിയുടെ ബഞ്ച് ഓഫ് മാ൪ക്കായ 49ന് താഴെയുള്ളവരെ ഒഴിവാക്കി പുതിയ ലിസ്റ്റ് തയാറാക്കാനായിരുന്നു ശ്രമം നടന്നത്.
ഇത് പ്രകാരം പ്രിലിമിനറിയിൽ സംവരണ അ൪ഹത പ്രകാരം ഇതിന് താഴെ മാ൪ക്ക് ലഭിക്കുകയും അതേസമയം, ഫൈനൽ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തവരെ തഴയുകയായിരുന്നു ലക്ഷ്യം. പ്രതിഷേധമുയ൪ന്നപ്പോൾ ഇതിനെതിരെ അപ്പീൽ സമ൪പ്പിക്കാൻ പി.എസ്.സി തീരുമാനിക്കുകയായിരുന്നു. ജൂൺ രണ്ടിന് ഇതുസംബന്ധിച്ച കേസ് ഹൈകോടതി പരിഗണിക്കും. ഡയറക്ട് റിക്രൂട്ട്മെൻറ് വഴിയുള്ള നിയമനം തടസ്സപ്പെടുത്തി പ്രമോഷൻ വഴി കൂടുതൽ പേരെ സ൪വീസിൽ കയറ്റാനുള്ള ചില ലോബികളുടെ നീക്കത്തിൻെറ ഭാഗമാണ് പുതിയ ശ്രമമെന്നാണ് ഉദ്യോഗാ൪ഥികളുടെ ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story