സങ്കടത്തിന്‍െറ ക്രീസില്‍ ഒരുവര്‍ഷം
text_fieldsകൊച്ചി: ‘വിജയനായകനെന്ന് വാഴ്ത്തിയവ൪ വഞ്ചകനെന്നു വിളിച്ചു, തോളിലേറ്റിയവ൪ ചവിട്ടിത്തേക്കാൻ മത്സരിച്ചു. ആരാധകരെന്ന് പറഞ്ഞ് അടുത്തവരെല്ലാം അകന്നുതുടങ്ങി. താങ്ങാവുമെന്ന് കരുതിയവരെല്ലാം കൈവിട്ടുപിന്മാറി. ദൈവം മാത്രമായിരുന്നു ഞങ്ങൾക്ക് തുണ’ -ഒത്തുകളിയുടെ പേരിൽ ഇന്ത്യൻ ക്രിക്കറ്റിൽനിന്ന് എസ്. ശ്രീശാന്ത് വലിച്ചെറിയപ്പെട്ട ഒരു വ൪ഷത്തെ ഓ൪ത്തെടുക്കുകയാണ് അമ്മ സാവിത്രി ദേവി. ഇന്ത്യൻ ക്രിക്കറ്റിനെ അടിമുടി പിടിച്ചുലച്ച ഒത്തുകളി വിവാദത്തിന് നാളെ ഒരു വ൪ഷം തികയുമ്പോൾ പട്യാല കോടതിയുടെ വിധിയിലേക്ക് കാത്തിരിക്കുകയാണ് ശ്രീശാന്തും കുടുംബവും.
കഴിഞ്ഞ വ൪ഷം ഐ.പി.എൽ ആറാം സീസൺ മത്സരത്തിനിടെ മേയ് 16നായിരുന്നു ശ്രീശാന്തിനെ മുംബൈയിൽ സുഹൃത്തിൻെറ വസതിയിൽവെച്ച് ഡൽഹി പൊലീസ് ഒത്തുകളി ആരോപിച്ച് അറസ്റ്റ് ചെയ്തത്. ദുരന്ത ദിനത്തിൻെറ ഒന്നാം വാ൪ഷികമായ വെള്ളിയാഴ്ച കേസ് ദൽഹിയിലെ കോടതിയിൽ വാദത്തിനത്തെുമ്പോൾ എല്ലാം ശുഭകരമായി അവസാനിക്കുമെന്ന് സഹോദരൻ ദീപുശാന്തും പ്രതീക്ഷിക്കുന്നു.
വെള്ളിവെളിച്ചത്തിൽനിന്ന് ഒരു രാത്രികൊണ്ട് എരിഞ്ഞടങ്ങിയ ശ്രീശാന്തും ഒട്ടേറെ പഠിച്ചു. രണ്ട് ലോകകപ്പ് നേട്ടങ്ങളും സമ്പന്നമായ കരിയറുമായി ഇന്ത്യയുടെ മികച്ച ക്രിക്കറ്റ൪മാരിലൊരാളായി ഉയരുന്നതിനിടെയായിരുന്നു ശ്രീശാന്തിൻെറ വീഴ്ച. രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസും തമ്മിൽ മുംബൈയിൽ നടന്ന മത്സരശേഷമായിരുന്നു പാതിരാത്രിയിലെ പൊലീസ് അറസ്റ്റ്. ബന്ധു ജിജു ജനാ൪ദൻ സഹതാരങ്ങളായ അജിത് ചാണ്ഡില, അങ്കിത് ചവാൻ എന്നിവരും പിടിയിലായി. മേയ് ഒമ്പതിന് കിങ്സ് ഇലവൻ പഞ്ചാബിനെതിരായ കളിയിൽ വാതുവെപ്പുകാ൪ക്കുവേണ്ടി ഒത്തുകളിച്ചെന്നായിരുന്നു ശ്രീക്കെതിരെ ഉയ൪ന്ന ആരോപണം. ഒരോവറിൽ ഒത്തുകളിച്ചതിന് 40 ലക്ഷം രൂപ ശ്രീശാന്ത് വാതുവെപ്പുകാരിൽനിന്ന് കൈപ്പറ്റിയെന്നും ഡൽഹി പൊലീസ് വിശദീകരിച്ചു. പിന്നീട്, ഏതൊരു കായിക താരവും ഭയക്കുന്ന ദുരന്തനാളുകൾ. 26 ദിവസത്തെ ജയിൽവാസം, തൊട്ടുപിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ബോ൪ഡ് അജീവനാന്തവിലക്കും പ്രഖ്യാപിച്ചതോടെ ശ്രീയുടെ കരിയ൪ വീണുടഞ്ഞു. എങ്കിലും പ്രതീക്ഷയിലായിരുന്നു ശ്രീശാന്തെന്ന് സഹോദരൻ ദീപു ഓ൪ക്കുന്നു. ആഭ്യന്തര ക്രിക്കറ്റിലും വിലക്കായതോടെ കരിയ൪ പലവഴിക്ക് തിരിച്ചുവിടാനായി ശ്രമം. സഹോദരീ ഭ൪ത്താവും ഗായകനുമായ മധുബാലകൃഷ്ണനൊപ്പം സംഗീത സംവിധാനത്തിലും കൈവെച്ചു. ഇപ്പോൾ, മുംബൈയിൽ ‘കളേഴ്സ്’ ടി.വി ചാനലിൻെറ ഡാൻസ് റിയാലിറ്റിഷോ ‘ഝലക് ദിഖ്ലാ ഝാ’യിലൂടെ വീണ്ടും വെള്ളിവെളിച്ചത്തിലേക്ക് വരികയാണ് ശ്രീശാന്ത്. ഷോയിൽ പങ്കെടുക്കാൻ ഭാര്യ ഭുവനേശ്വരി കുമാരിക്കൊപ്പം മുംബൈയിലാണ് ശ്രീശാന്തിപ്പോൾ. ഒത്തുകളി വിവാദവും ജയിൽവാസവും വേട്ടയാടിയപ്പോഴും പ്രണയിനിയായ ഭുവനേശ്വരി ശ്രീയെ കൈവിട്ടില്ല. കഴിഞ്ഞ ഡിസംബറിൽ ഇരുവരും വിവാഹിതരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.