മലേഷ്യന്‍ വിമാനം: സി.ഐ.എയെ ചോദ്യംചെയ്യണം - മഹാതീര്‍ മുഹമ്മദ്
text_fieldsക്വാലാലംപൂ൪: ശക്തമായ വാ൪ത്താവിനിമയ സംവിധാനമുള്ള എം.എച്ച് 370 എന്ന മലേഷ്യൻ വിമാനം വെറുതെ അപ്രത്യക്ഷമാകില്ളെന്നും ഇത് സംബന്ധിച്ച് സി.ഐ.എയെയും ബോയിങ്ങിനെയും ചോദ്യംചെയ്യണമെന്നും മലേഷ്യൻ മുൻ പ്രധാനമന്ത്രി മഹാതീ൪ മുഹമ്മദ്. ആരൊക്കെയോ എന്തൊക്കെയോ ഒളിക്കുകയാണ്. മലേഷ്യൻ എയ൪ലൈൻസിനെയും മലേഷ്യയെയും മാത്രം പഴിചാരുന്നത് ശരിയല്ളെന്നും അദ്ദേഹം പറഞ്ഞു. 239 ആളുകളുമായി മാ൪ച്ച് എട്ടിന് വിമാനം ദുരൂഹസാഹചര്യത്തിൽ കാണാതായതിനെക്കുറിച്ച് ബ്ളോഗിൽ എഴുതിയ 11 ഖണ്ഡികയുള്ള പോസ്റ്റിലാണ് മഹാതീ൪ തൻെറ അഭിപ്രായം വ്യക്തമാക്കിയത്.
ഇതുവരെ മാധ്യമങ്ങൾ ബോയിങ്ങിനെയോ സി.ഐ.എയെയോ കുറിച്ച് ഒന്നും മിണ്ടിയിട്ടില്ളെന്നും അദ്ദേഹം ആരോപിക്കുന്നു. വിമാനം ഒരിക്കലും അപ്രത്യക്ഷമാകാറില്ല. സുരക്ഷിതമായി ലാൻഡ് ചെയ്യുകയോ തകരുകയോ ആണ് ചെയ്യുക. ഏറെക്കാലം പ്രവ൪ത്തിപ്പിക്കാൻ കഴിയുന്ന ശക്തമായ വാ൪ത്താവിനിമയ സംവിധാനവുമുള്ള ഇക്കാലത്ത് പ്രത്യേകിച്ചും. വിമാനത്തിലെ ട്രാക്കിങ് സംവിധാനം മന$പൂ൪വം പ്രവ൪ത്തനരഹിതമാക്കിയെന്നാണ് തൻെറ വിശ്വാസം. എം.എച്ച് 370 ബോയിങ് നി൪മിച്ച ബോയിങ് 777 വിമാനമാണ്.
വാ൪ത്താവിനിമയ സംവിധാനവും ഗ്ളോബൽ പൊസിഷനിങ് സിസ്റ്റവും അടക്കം അവരാണ് സ്ഥാപിച്ചിരിക്കുന്നത്. അതിനാൽ തകരാറിലാവുകയോ പ്രവ൪ത്തനരഹിതമാക്കുകയോ ചെയ്യുന്നത് എങ്ങനെയെന്ന് ബോയിങ്ങിന് അറിയാൻ കഴിയും. എളുപ്പം തകരാറിലാക്കാതിരിക്കാനുള്ള മുൻകരുതലുകളും കമ്പനി സ്വീകരിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിലുള്ള ആരോ വഴിതിരിച്ചുവിട്ടതാണെന്നാണ് മലേഷ്യ വിശ്വസിക്കുന്നത്. എന്നാൽ, ആസ്ട്രേലിയൻ നഗരമായ പെ൪ത്തിന് പടിഞ്ഞാറ് ഇന്ത്യൻ മഹാസമുദ്രത്തിൽ തക൪ന്നതായാണ് ഉപഗ്രഹ വിവരങ്ങൾ സൂചിപ്പിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.