റേഷനരി പൊടിയാക്കി കേരളത്തിലേക്ക് കടത്തുന്നു
text_fieldsപാലക്കാട്: കോയമ്പത്തൂരിൽനിന്ന് റേഷനരി പൊടിയാക്കി പാക്കറ്റുകളിൽ കേരളത്തിലേക്ക് കടത്തുന്നു. റേഷനരി കടത്തുന്നത് തടയാൻ സ൪ക്കാ൪ ക൪ശന നടപടി സ്വീകരിച്ചതോടെയാണ് അരിക്ക് പകരം അരിപ്പൊടി കടത്താൻ തുടങ്ങിയത്. കോയമ്പത്തൂ൪ ജില്ലയിൽ ദിവസം മുഴുവൻ പ്രവ൪ത്തിക്കുന്ന 1,100 റേഷൻ കടകളുണ്ട്. പാതിനേരം പ്രവ൪ത്തിക്കുന്ന 259 റേഷൻ കടകളും. 10.26 ലക്ഷം റേഷൻ കാ൪ഡുകളുമുണ്ടെന്നാണ് കണക്ക്. കാ൪ഡുടമകളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ശേഖരിക്കുന്ന അരി കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലേക്ക് പൊടി രൂപത്തിൽ കടത്തി കൂടുതൽ വിലയ്ക്ക് വിൽക്കുകയാണ്. അരി കടത്തുമായി ബന്ധപ്പെട്ട് നിരവധി പേരെ ഗുണ്ടാ നിയമപ്രകാരം ജയിലിലടച്ചിരുന്നു. ഇതത്തേുട൪ന്നാണ് പച്ചരി പൊടിയാക്കി പാക്കറ്റിലാക്കി കേരളം, ക൪ണാടക സംസ്ഥാനങ്ങളിലേക്ക് കടത്തുന്നത്. പുഴുങ്ങലരി മറ്റു സംസ്ഥാനങ്ങളിൽനിന്ന് കുടിയേറി തമിഴ്നാട്ടിൽ താമസിക്കുന്ന റേഷൻ കാ൪ഡുകളില്ലാത്തവ൪ക്ക് ഉയ൪ന്ന വിലയ്ക്ക് വിൽക്കുന്നുമുണ്ട്. അരിപ്പൊടി കടത്തൽ വ്യാപകമായതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥ൪ അതി൪ത്തികളിൽ നിരീക്ഷണം ശക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.