കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്
text_fieldsന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ കോൺഗ്രസ് പ്രവ൪ത്തക സമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും. തെരഞ്ഞെടുപ്പ് പരാജയത്തിന്‍്റെ കാരണങ്ങൾ പരിശോധിക്കാൻ പാ൪ട്ടി സമിതിയെ നിയോഗിക്കുമെന്നാണ് സൂചന. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും യോഗത്തിൽ രാജിസന്നദ്ധത അറിയിച്ചേക്കും. എന്നാൽ പരാജയം കൂട്ടുത്തരവാദിത്വമായി ഏറ്റെടുത്ത് കോൺഗ്രസ് സോണിയയുടെയും രാഹുലിന്‍്റെയും രാജി അംഗീകരിക്കാൻ ഇടയില്ളെന്നാണ് സൂചന.
അതേസമയം,രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ പാ൪ട്ടിക്ക് മുന്നോട്ടുപോകാൻ പ്രായാസമാണെന്ന അഭിപ്രായം ഉയരുന്നുണ്ട്. പ്രിയങ്കാ ഗാന്ധി നേതൃത്വത്തിലേക്ക് വരണമെന്ന ആവശ്യവും പ്രവ൪ത്തക൪ക്കിടയിൽ ശക്തമായിട്ടുണ്ട്.
ചരിത്രത്തിലെ ഏറ്റവും പരാജയമാണ് ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേരിടേണ്ടി വന്നത്. 543 സീറ്റുകളിൽ 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് നേടാനായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.