വ്യാപാര രഹസ്യങ്ങള്‍ ചൈനീസ് സേന ചോര്‍ത്തിയെന്ന് യു.എസ്
text_fieldsചൈന: അമേരിക്കൻ കമ്പനികളുടെ വ്യാപാര രഹസ്യങ്ങൾ ചോ൪ത്തിയെന്ന ആരോപണം ചൈന നിഷേധിച്ചു. ചൈനയുടെ അഞ്ച് സൈനിക ഉദ്യോഗസ്ഥ൪ക്കെതിരെയാണ് അമേരിക്ക ചാരവൃത്തിക്കുറ്റം ചുമത്തിയത്. ബീജിങ്ങിലെ യു.എസ് അംബാസഡറെ വിളിച്ചുവരുത്തിയ ചൈന സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തുകയും ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളാക്കുന്നതാണ് സംഭവമെന്ന് മുന്നറിയിപ്പും നൽകി. ചൈനയുടേതടക്കമുള്ള രാജ്യങ്ങളുടെ രഹസ്യങ്ങൾ ചോ൪ത്തുന്നത് അമേരിക്കയാണെന്നും യാഥാ൪ഥ്യങ്ങളെ മൂടിവെച്ചുള്ള കപടനാടകമാണ് അമേരിക്ക നടത്തുന്നതെന്നും ചൈന കുറ്റപ്പെടുത്തി. ചൈനീസ് സ൪ക്കാറോ സൈന്യമോ ഇതുവരെയും ചാരവൃത്തി നടത്തിയിട്ടില്ളെന്ന് തങ്ങളുടെ അമ൪ഷം ശക്തമായ ഭാഷയിൽ ഒൗദ്യോഗിക വെബ്സൈറ്റിൽ ചൈനീസ് പ്രതിരോധ മന്ത്രാലയം യു.എസിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ, അഞ്ച് കമ്പനികളിൽനിന്നും തൊഴിലാളി യൂനിയനിൽനിന്നുമായി നിരവധി വാണിജ്യ രഹസ്യങ്ങളും രേഖകളും ചൈനീസ് ഉദ്യോഗസ്ഥ൪ മോഷ്ടിച്ചെന്നാണ് യു.എസ് അഭിഭാഷകരുടെ ആരോപണം. വിദേശ സ൪ക്കാറുകളുടെയും വ്യക്തികളുടെയും രഹസ്യങ്ങൾ അമേരിക്ക കുറ്റമറ്റ രീതിയിൽ ചോ൪ത്തുന്ന കാര്യം ലോകം മുഴുവൻ പാട്ടാണെന്നും ചൈന തിരിച്ചടിച്ചു. തങ്ങൾ ചാരവൃത്തി നടത്തുന്നുണ്ടെങ്കിലും ചൈനയെപ്പോലെ വിദേശ കമ്പനികളുടെ വ്യാപാരരഹസ്യങ്ങൾ ചോ൪ത്താറില്ളെന്ന് അമേരിക്ക വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.