ജപ്പാനില്‍ ആണവനിലയങ്ങള്‍ വീണ്ടും തുറക്കാനുള്ള നീക്കം കോടതി തടഞ്ഞു
text_fieldsടോക്യോ: ജപ്പാനിലെ രണ്ട് ആണവനിലയങ്ങൾ വീണ്ടും തുറന്ന് പ്രവ൪ത്തിപ്പിക്കാനുള്ള സ൪ക്കാ൪ നീക്കം കോടതി തടഞ്ഞു. ആണവനിലയങ്ങൾക്കെതിരെ ജനങ്ങൾ സമ൪പ്പിച്ച ഹജിയിലാണ് ഫുക്കിയിലെ പ്രാദേശിക കോടതിയുടെ വിധി. ഭൂചലനം, സൂനാമിപോലുള്ള പ്രകൃതി ദുരന്തങ്ങളിൽനിന്ന് നിലയങ്ങൾക്ക് ശക്തമായ സുരക്ഷ ഉറപ്പുവരുത്തണമെന്നും ആണവനിലയങ്ങളെ സംബന്ധിച്ച് ജനങ്ങളിലുണ്ടായ ഭീതി അകറ്റിയശേഷം മാത്രം അവ പ്രവ൪ത്തിപ്പിച്ചാൽ മതിയെന്നും കോടതി ഉത്തരവിട്ടു. ഇതോടെ റിയാക്ടറുകൾ പുനരുജ്ജീവിപ്പിക്കാനുള്ള സ൪ക്കാറിൻെറ നീക്കങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്. ആണവനിലയങ്ങളുടെ പ്രവ൪ത്തനം സംബന്ധിച്ച് ജപ്പാനിൽ ഇത്തരമൊരു കോടതി വിധി ആദ്യമാണ്. 2011 മാ൪ച്ചിൽ ജപ്പാനിലെ ഫുകുഷിമയിലുണ്ടായ ആണവ ദുരന്തത്തത്തെുട൪ന്ന് രാജ്യത്തെ 50 ഓളം ആണവനിലയങ്ങൾ സ൪ക്കാ൪ നി൪ത്തിവെച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ജൂണിൽ കടുത്ത ജനകീയ എതി൪പ്പുകൾക്കിടയിലും ചില റിയാക്ടറുകൾ പുനരാരംഭിക്കുകയും സെപ്റ്റംബറിൽ വീണ്ടും സുരക്ഷാ പരിശോധനക്ക് അടച്ചിടുകയും ചെയ്തിരുന്നു. അതേസമയം, വിധിക്കെതിരെ അപ്പീൽ പോകാൻ ഊ൪ജവകുപ്പ് തീരുമാനിച്ചു. കോടതിവിധി അംഗീകരിക്കാൻ പ്രയാസമുണ്ടെന്നും സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തിയശേഷമാണ് നിലയങ്ങൾ പ്രവ൪ത്തിപ്പിക്കാൻ തീരുമാനിച്ചതെന്നും പ്രധാനമന്ത്രി ഷിൻസോ അബേ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.