സൈഫിന്‍െറ വിചാരണ: ലിബിയയുടെ അപ്പീല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി തള്ളി
text_fieldsഹേഗ്: കൊല്ലപ്പെട്ട ലിബിയൻ ഏകാധിപതി മുഅമ്മ൪ ഖദ്ദാഫിയുടെ മകൻ സൈഫുൽ ഇസ്ലാമിൻെറ വിചാരണ ലിബിയയിൽത്തന്നെ നടത്താനുള്ള അപേക്ഷ അന്താരാഷ്ട്ര ക്രിമിനൽ കോടതി തള്ളി. വിധിപ്രകാരം ഇദ്ദേഹത്തെ ഹേഗിലെ അന്താരാഷ്ട്ര കോടതിക്ക് കൈമാറേണ്ടിവരും. 2011ലെ ജനകീയ പ്രക്ഷോഭം രക്തരൂഷിതമായി അടിച്ചമ൪ത്തുന്നതിന് ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസുകളാണ് ഇവിടെ വിചാരണ ചെയ്യപ്പെടുക. ഈ വിഷയത്തിൽ ലിബിയയുടെ നാല് അപ്പീലുകളും കോടതി തള്ളി. നാൽപത്തൊന്നുകാരനായ സൈഫിനെ കൂടാതെ ലിബിയൻ ചാരസംഘടനയുടെ മുൻ തലവൻ അബ്ദുല്ല സെനൂസ്സിയും കേസിൽ വിചാരണ ചെയ്യപ്പെടും. സൈഫിനെ നീതിപൂ൪വകമായ വിചാരണ നടത്താൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് വിട്ടുകൊടുക്കാനുള്ള ദീ൪ഘകാല ആവശ്യം നടപ്പാക്കാൻ ഇതോടെ ലിബിയ നി൪ബന്ധിതമാകുമെന്ന് ഹ്യൂമൻ റൈറ്റ് വാച്ച് അഭിപ്രായപ്പെട്ടു. ലിബിയ ഇതിന് സന്നദ്ധമാകുന്നില്ളെങ്കിൽ അന്താരാഷ്ട്ര സമൂഹം ഇദ്ദേഹത്തിൻെറ കീഴടങ്ങലിന് സമ്മ൪ദം ചെലുത്തണമെന്നും ഹ്യൂമൻ റൈറ്റ് വാച്ച് ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.