ശശി തരൂര്‍ മോദിക്ക് സ്തുതി പാടേണ്ടതില്ല - കെ.സി. ജോസഫ്
text_fieldsകോഴിക്കോട്: ശശിതരൂ൪ എം.പിയും പി.സി. ജോ൪ജും അടക്കമുള്ളവ൪ നരേന്ദ്ര മോദിക്ക് സ്തുതി പാടേണ്ടതില്ളെന്ന് മന്ത്രി കെ.സി. ജോസഫ്. തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള മാധ്യമപ്രവ൪ത്തരുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. കോ൪പറേറ്റുകളുടെ സഹായത്താൽ മാധ്യമപ്രചാരണത്തിലൂടെ വിജയം കൈവരിക്കാമെന്ന് മോദി തെളിയിച്ചു. കേന്ദ്രസ൪ക്കാ൪ നടപ്പാക്കിയ ജനക്ഷേമപദ്ധതികളുടെ നേട്ടങ്ങൾ ജനങ്ങളിലത്തെിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് പരാജയത്തിൻെറ പേരിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുലിനെയും കുറ്റപ്പെടുത്തുന്ന സമീപനവും ശരിയല്ല. മുസ്ലിംലീഗ് നടത്തിയ അഭിപ്രായ പ്രകടനം ഒഴിവാക്കേണ്ടാതായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയതലത്തിൽ പരാജയം നേരിട്ടപ്പോഴും സംസ്ഥാനത്തെ കോൺഗ്രസിന് പിടിച്ചുനിൽക്കാനായി. എന്നാൽ, ഇതിലും മെച്ചപ്പെട്ട വിജയം യു.ഡി.എഫിന് ലഭിക്കേണ്ടതാണ്. 29ന് നടക്കുന്ന കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗം ഇക്കാര്യം പരിശോധിക്കും. കണ്ണൂരിൽ സി.പി.എം ബംഗാൾ മോഡൽ ബൂത്തുപിടിത്തം നടത്തിയിട്ടുണ്ട്. എന്നാൽ, ഇത് തെളിയിക്കാൻ യു.ഡി.എഫിന് കഴിയില്ല. കാസ൪കോട്ടും കണ്ണൂരിലും 20ശതമാനം പോളിങ് ബൂത്തുകളിൽ യു.ഡി.എഫ് ഏജൻറ് ഉണ്ടായിരുന്നില്ല. ഈ ജില്ലകളിൽ കളളവോട്ട് നടന്നിട്ടുണ്ടെന്ന വാദവും നിഷേധിക്കാനാവില്ല. കണ്ണൂരിൽ എല്ലാ മണ്ഡലത്തിലും യു.ഡി.എഫിന് വോട്ട് കുറഞ്ഞിട്ടുണ്ട്. എന്നാൽ, അതിൻെറ പേരിൽ ആരെയും ബലിയാടാക്കാൻ കോൺഗ്രസ് ഉദ്ദേശിക്കുന്നില്ല. കെ.ബി. ഗണേഷ് കുമാ൪ മന്ത്രിയാകുന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.