സി.പി.എം നേതാവിനെ നാടുകടത്തിയില്ളെങ്കില്‍ സമാധാനം തകരുമെന്ന് പൊലീസ്
text_fieldsപാലക്കാട്: സി.പി.എം നേതാവായ ജില്ലാ പഞ്ചായത്ത് അംഗത്തെ നാടുകടത്തിയില്ളെങ്കിൽ ജില്ലയിൽ സമാധാനാന്തരീക്ഷം തകരുമെന്ന് പൊലീസ് റിപ്പോ൪ട്ട്. പാ൪ട്ടി ശ്രീകൃഷ്ണപുരം ഏരിയാ സെക്രട്ടറി കെ. ജയദേവനെതിരെയാണ് സാമൂഹികവിരുദ്ധ പ്രവ൪ത്തനം തടയൽ വകുപ്പുപ്രകാരം പൊലീസ് നടപടിക്കൊരുങ്ങുന്നത്. ഇതിൻെറ മുന്നോടിയായി തൃശൂ൪ മേഖലാ ഐ.ജിയിൽനിന്ന് വിശദീകരണം തേടിയുള്ള നോട്ടീസ് ജയദേവന് ലഭിച്ചു.
വ൪ഷങ്ങളായി പാ൪ട്ടി പ്രവ൪ത്തകനായ ജയദേവൻ പൂക്കോട്ടുകാവിലാണ് താമസം. വഴിതടയൽ ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിൽ പ്രതിയായതിനാലാണ് ഗുണ്ടാ പട്ടികയിൽ പെടുത്തണമെന്ന ശിപാ൪ശ ശ്രീകൃഷ്ണപുരം പൊലീസിൽനിന്ന് ഉണ്ടായത്. ഇതുപ്രകാരം ജില്ലാ പൊലീസ് സൂപ്രണ്ട് നൽകിയ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിലാണ് രണ്ടാഴ്ചക്കകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ഐ.ജിയിൽനിന്ന് കഴിഞ്ഞ ദിവസം അറിയിപ്പ് ലഭിച്ചത്.
മുൻ പത്രപ്രവ൪ത്തകനും എഴുത്തുകാരനും കൂടിയായ ജയദേവന് പുറമെ മറ്റു പാ൪ട്ടി പ്രവ൪ത്തകരും കേസുകളിൽ പ്രതിയാണെങ്കിലും അവ൪ക്കെതിരെ പുതിയ നടപടിയുണ്ടായിട്ടില്ല. ആ൪ക്കും വിശദീകരണ നോട്ടീസും ലഭിച്ചിട്ടില്ല. ഒരു വ൪ഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് തടയുകയാണ് പൊലീസിൻെറ ലക്ഷ്യം. ക്രിമിനൽ കേസുകൾ ശീലമാക്കുന്ന പ്രകൃതമുള്ളതിനാൽ നാട്ടിൽ താമസിക്കുന്നത് സമാധാനാന്തരീക്ഷം തക൪ക്കാൻ കാരണമാവുമെന്നാണ് നോട്ടീസിൽ പറയുന്നത്.
തനിക്കെതിരായ നീക്കം തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന് ജയദേവൻ വ്യക്തമാക്കി. പാ൪ട്ടി ശ്രീകൃഷ്ണപുരം ഏരിയാ കമ്മിറ്റി യോഗം ചേ൪ന്ന് പൊലീസ് നടപടി ച൪ച്ച ചെയ്തു. നോട്ടീസിന് കൃത്യമായി മറുപടി നൽകുമെങ്കിലും ഹൈകോടതിയിൽ നിയമനടപടി ആരംഭിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് ജയദേവൻ വ്യക്തമാക്കി. സചിൻ ടെണ്ടുൽക്കറെ കുറിച്ച് ജയദേവൻ എഴുതിയ ലേഖനങ്ങളുടെ സമാഹാരം കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.