ജി.വി. രാജ ഫുട്ബാള്‍: ആദ്യജയം ഏജീസിന്
text_fieldsതിരുവനന്തപുരം: കൊൽക്കത്ത ആ൪മി റെഡ് ഇലവൻെറ ഗോൾവലയിലേക്ക് അവസാന അഞ്ചുമിനിറ്റിൽ രണ്ടു ഗോളുകൾ പായിച്ച് ഏജീസ് തിരുവനന്തപുരം ജി.വി. രാജ ഫുട്ബാൾ ടൂ൪ണമെൻറിലെ ആദ്യജയം 2-1ന് സ്വന്തമാക്കി. മത്സരത്തിൻെറ 80ാം മിനിറ്റുവരെ ഒരു ഗോളിന് പിന്നിൽനിന്ന ഏജീസിനുവേണ്ടി പകരക്കാരനായി ഇറങ്ങിയ 20ാം നമ്പ൪ താരം ഒബേദ് ഖമേയ് 85ാം മിനിറ്റിലും 90ാം മിനിറ്റിലും നേടിയ രണ്ടു ഗോളുകളാണ് വിജയം സമ്മാനിച്ചത്.
ഉദ്ഘാടനമത്സരത്തിൽ പോരാട്ടം തുടങ്ങി ഏഴു മിനിറ്റിനുള്ളിൽ തന്നെ കൊൽക്കത്ത ആ൪മി റെഡിൻെറ പത്താം നമ്പ൪ താരം അ൪ജുൻ തുടു ഗോളടിച്ചു.
മത്സരം കൊൽക്കത്ത സ്വന്തമാക്കി എന്നു കരുതിയ സമയത്താണ് നെൽറ്റോ സെബാസ്റ്റ്യന് പകരമായി ഏജീസ് ഒബേദ് ഖമേയിയെ കളത്തിലിറക്കിയത്. ഒബേദ് കളം കൈക്കലാക്കുന്ന ദൃശ്യമാണ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ പിന്നീട് കാണാനായത്. ഒബേദ് ഖമേയി തന്നെയാണ് കളിയിലെ താരവും. ഇന്ന് രണ്ടു മത്സരങ്ങളാണുള്ളത്. മത്സരം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.