സുവാരസിനെ പരിക്കേല്‍പിച്ച ഡമ്മിറ്റിന് വധഭീഷണി
text_fieldsലണ്ടൻ: ലോകകപ്പ് ഫുട്ബാളിൽ ഉറുഗ്വായ് ടീമിൻെറ നായകനാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ലൂയിസ് സുവാരസിനെ പരിക്കേൽപിച്ച ന്യൂകാസിൽ യുനൈറ്റഡ് താരം പോൾ ഡമ്മിറ്റിന് വധഭീഷണി. പ്രീമിയ൪ ലീഗിൽ ലിവ൪പൂളിൻെറ അവസാന മത്സരത്തിനിടെയാണ് ഡമ്മിറ്റ് അപകടകരമായ ടാക്ളിങ് നടത്തിയത്.
ചുവപ്പുകാ൪ഡ് കണ്ട ഡമ്മിറ്റ് പുറത്തുപോയെങ്കിലും സുവാരസിൻെറ പരിക്ക് ഇതുമൂലമാണെന്ന് സ്ഥിരീകരിക്കാത്തതിനാൽ കാ൪ഡ് പിന്നീട് പിൻവലിച്ചു. മത്സരത്തിൽ ലിവ൪പൂൾ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ജയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ ഡമ്മിറ്റിന് ലഭിച്ച സന്ദേശങ്ങളിൽ കൊല്ലുമെന്ന മുന്നറിയിപ്പുണ്ട്. ‘സുഹൃത്തുക്കൾക്കൊപ്പം വല്ലപ്പോഴും നാടുകാണാൻ ഉറുഗ്വായിലത്തെുമ്പോൾ തലയിലൊരു ബുള്ളറ്റ് നിങ്ങൾക്കായി കാത്തിരിപ്പുണ്ട്’ എന്ന് ഒരു സന്ദേശം പറയുന്നു.
‘സുവാരസ് ഇംഗ്ളണ്ടിനെതിരായ ആദ്യ മത്സരത്തിനിറങ്ങിയില്ളെങ്കിൽ ഇനി നിങ്ങളും ജന്മത്തിൽ കളിക്കില്ളെന്ന്’ മറ്റൊരു സന്ദേശം.
ഭീഷണി നിലനിൽക്കുമ്പോഴും ഡമ്മിറ്റ് ആംസ്റ്റ൪ഡാമിൽ ഹോളണ്ടുമായി ജൂൺ നാലിന് നടക്കുന്ന സൗഹൃദ മത്സരത്തിൽ വേൽസ് ടീമിൽ ഇടം നേടിയിട്ടുണ്ട്. അതേസമയം പരിക്കിനെ തുട൪ന്ന് ശസ്ത്രക്രിയക്ക് വിധേയനായ സുവാറസ് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു.
സുവറസ് ലോകകപ്പിൽ കളിക്കുന്ന കാര്യം പൂ൪ണമായി തള്ളിക്കളയാനാവില്ളെന്ന് ഉറുഗ്വായ് ഫുട്ബാൾഅസാസിയേഷൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.