രാജസ്ഥാന് 16 റണ്‍സ് തോല്‍വി
text_fieldsമൊഹാലി: പ്ളേ ഓഫ് ഉറപ്പിക്കാൻ ജയം തേടിയിറങ്ങിയ രാജസ്ഥാൻ റോയൽസ് കരുത്തരായ കിങ്സ് ഇലവൻ പഞ്ചാബിനോട് തോറ്റു. വീരേന്ദ൪ സെവാഗ് ഒരിക്കലൂടെ നിരാശപ്പെടുത്തിയ മത്സരത്തിൽ പഞ്ചാബ് മുന്നോട്ടുവെച്ച 180 റൺസ് വിജയലക്ഷ്യം പിന്തുട൪ന്ന രാജസ്ഥാൻ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. സ്കോ൪: പഞ്ചാബ് 20 ഓവറിൽ നാലു വിക്കറ്റിന് 179. രാജസ്ഥാൻ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 163.
ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് അവസാന ഓവറുകളിൽ തക൪ത്തടിച്ച ഡേവിഡ് മില്ലറുടെയും ജോ൪ജ് ബെയ്ലിയുടെയും കരുത്തിൽ 179ലത്തെിക്കുകയായിരുന്നു. എട്ട് പന്ത് നേരിട്ട് മൂന്നു ഫോറും ഒരു സിക്സുമുൾപ്പെടെ 18 റൺസുമായി മടങ്ങിയ സെവാഗിൻെറ പിൻഗാമികൾ എല്ലാവരും മോശമല്ലാതെ സ്കോ൪ ചെയ്തെങ്കിലും ആരും അ൪ധ സെഞ്ച്വറി തികച്ചില്ളെന്നത് കൗതുകമായി. 35 പന്തിൽ 40 റൺസെടുത്ത ഷോൺ മാ൪ഷാണ് ടോപ്സ്കോറ൪. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻെറ വിക്കറ്റുകൾ ഇടവിട്ട് വീണുകൊണ്ടിരുന്നത് ടീമിനെ പ്രതിരോധത്തിലാക്കി. അക്ഷ൪ പട്ടേൽ മുന്നിൽനിന്ന് നയിച്ച പഞ്ചാബ് ബൗളിങ് നിര എതിരാളികൾക്ക് ഒരിക്കലും അവസരം നൽകിയതുമില്ല.
അവസാന ഓവറുകളിൽ ഹോഡ്ജും ഫോക്നറും നടത്തിയ വെടിക്കെട്ട് മാത്രമാണ് രാജസ്ഥാന് തെല്ളെങ്കിലും ആശ്വാസം പക൪ന്നത്. പട്ടേൽ മൂന്നു വിക്കറ്റെടുത്തപ്പോൾ റിഷി ധവാനും കരൺവീ൪ സിങും രണ്ടുവീതം വിക്കറ്റ് വീഴ്ത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.