മലബാറിലെ വിദ്യാര്‍ഥികളെ വീണ്ടും പൊട്ടന്‍കളിപ്പിക്കുന്നു
text_fieldsഹയ൪ സെക്കൻഡറി വിദ്യാഭ്യാസത്തിൻെറ കാര്യത്തിൽ മലബാ൪ മേഖല അനുഭവിക്കുന്ന കടുത്ത വിവേചനത്തെക്കുറിച്ച് പലതവണ ഞങ്ങൾ എഴുതിയതാണ്. ആ വിവേചനത്തിൻെറ കണക്കുകൾ ഇങ്ങനെ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാ൪ഥികളെ എസ്.എസ്.എൽ.സി പരീക്ഷക്കിരുത്തുകയും ഏറ്റവും കൂടുതൽ എ പ്ളസുകാരെ സൃഷ്ടിക്കുകയും ചെയ്ത മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത് 73,746 പേ൪. എന്നാൽ, ജില്ലയിൽ ലഭ്യമായ പ്ളസ്വൺ സീറ്റുകൾ 51,720. അതായത്, 22,026 പേ൪ മലപ്പുറത്ത് മാത്രം ഓപൺ സ്കൂളുകളെ സമീപിക്കുകയോ പുറത്തിരിക്കുകയോ ചെയ്യേണ്ടിവരും. കോഴിക്കോട് ജില്ലയിൽ 43,959 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇവിടെ ആകെ പ്ളസ് വൺ സീറ്റുകൾ 34,740. കണ്ണൂരിൽ 34,713 പേ൪ ഉപരിപഠനത്തിന് യോഗ്യത നേടിയപ്പോൾ ലഭ്യമായ ഹയ൪ സെക്കൻഡറി സീറ്റുകൾ 29,490. പാലക്കാട് 38,907 എസ്.എസ്.എൽ.സി കടമ്പ കടന്നപ്പോൾ ജില്ലയിൽ ആകെയുള്ള ഹയ൪ സെക്കൻഡറി സീറ്റുകൾ 29,100 മാത്രം. 11,361 പേ൪ വിജയിച്ച വയനാട് ജില്ലയിൽ 8220 പേ൪ക്ക് മാത്രമേ ഉപരിപഠനത്തിന് അവസരമുള്ളൂ. കാസ൪കോട്ട് 19,605 പേരാണ് വിജയിച്ചത്. എന്നാൽ, ലഭ്യമായ സീറ്റുകൾ 14,070. ചുരുക്കത്തിൽ, പാലക്കാട് മുതൽ കാസ൪കോട് വരെയുള്ള ജില്ലകളിലായി ഉപരിപഠന യോഗ്യത നേടിയ 54,948 വിദ്യാ൪ഥികൾക്ക് ഹയ൪ സെക്കൻഡറി പഠനത്തിന് അവസരമില്ല. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ നിന്നായി പത്താംതരം പാസായവരും ഹയ൪ സെക്കൻഡറിയിലേക്ക് വരുന്ന പ്രവണത വ്യാപകമാണ്. കഴിഞ്ഞ വ൪ഷം അത്തരത്തിലുള്ള 62,200 വിദ്യാ൪ഥികളാണ് സംസ്ഥാനത്താകെ ഏകജാലകം വഴി പ്ളസ്വൺ പ്രവേശത്തിന് അപേക്ഷിച്ചത്. അതുകൂടി കണക്കിലെടുക്കുമ്പോൾ ഉപരിപഠനത്തിന് അവസരമില്ലാത്ത വിദ്യാ൪ഥികളുടെ എണ്ണം എത്രയോ വ൪ധിക്കും.
മലബാറിനോട് കാണിക്കുന്ന ഈ വിവേചനം അവസാനിപ്പിക്കണമെന്നും അവിടെയുള്ള വിദ്യാ൪ഥികൾക്കും ഉപരിപഠനാവസരം നൽകണമെന്നുമുള്ള ആവശ്യം കഴിഞ്ഞ ഏതാനും വ൪ഷങ്ങളായി ശക്തമായി ഉയ൪ന്നുകൊണ്ടിരിക്കുകയാണ്. അതിനത്തെുട൪ന്ന് ഹയ൪ സെക്കൻഡറി സ്കൂളുകളില്ലാത്ത പഞ്ചായത്തുകളിൽ അവ അനുവദിക്കാനും ആവശ്യമുള്ളിടത്ത് ഹൈസ്കൂളുകൾ അപ്ഗ്രേഡ് ചെയ്യാനുമുള്ള നി൪ദേശങ്ങൾ വന്നു. എന്നാൽ, ആ നി൪ദേശങ്ങൾ മന്ത്രിസഭാ ഉപസമിതി തള്ളി. സ്വകാര്യ മാനേജ്മെൻറുകൾക്കുൾപ്പെടെ തത്ത്വദീക്ഷയില്ലാതെ സ്കൂളുകൾ അനുവദിക്കാനുള്ള നി൪ദേശമാണ് മന്ത്രിസഭാ ഉപസമിതിക്ക് മുമ്പാകെ വന്നതെന്ന് വാ൪ത്തകളുണ്ടായിരുന്നു. വമ്പിച്ച കോഴക്കും സാമ്പത്തിക കച്ചവടത്തിനും സാധ്യതയുള്ള ഒരു മേഖല ഒരു രാഷ്ട്രീയ പാ൪ട്ടി മാത്രം ലാഭമുണ്ടാക്കി കൊണ്ടുപോകുന്നതിലെ കൊതിക്കെറുവാണ് ഈ തള്ളലിന് പിറകിലെന്നത് പകൽപോലെ വ്യക്തം. പിന്നീട് എറണാകുളം മുതൽ വടക്കോട്ടുള്ള ജില്ലകളിൽ 189 പുതിയ ബാച്ചുകൾ അനുവദിക്കാമെന്ന ധാരണയിൽ യു.ഡി.എഫ് എത്തി. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ, ഇതിൽ തീരുമാനമെടുക്കുന്നത് തൽക്കാലം നീട്ടിവെക്കാനാണ് വ്യാഴാഴ്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയിൽ ചേ൪ന്ന മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചിരിക്കുന്നത്. ഹയ൪ സെക്കൻഡറി പുതിയ ബാച്ചുകൾക്കായി സംസ്ഥാനത്തിൻെറ എല്ലാ ഭാഗത്തുനിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനാണ് മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചിരിക്കുന്നത്. അങ്ങനെ പുതിയ അപേക്ഷകൾ വിളിച്ച് അതിൽ അന്വേഷണവും തീരുമാനവുമായി വരുമ്പോഴേക്ക് കാലം ഒട്ടേറെയെടുക്കും. ഏകജാലക സംവിധാനം വഴിയുള്ള പ്രവേശ നടപടികൾ മേയ് 26ന് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിൽ പുതിയ ബാച്ചുകൾ പെടുത്താൻ കഴിയില്ല. സീറ്റില്ലാത്തതിനാൽ പ്രയാസപ്പെടുന്ന മലബാറിലെ വിദ്യാ൪ഥികൾക്കാണ് ഇതിൻെറ ബുദ്ധിമുട്ട് ഏറെ അനുഭവിക്കേണ്ടിവരുക. അവ൪ വലിയ തോതിലുള്ള ഫീസ് മുടക്കി ഓപൺ സ്കൂളിൽ പ്രവേശം നേടും. ചായക്കടകൾക്ക് മുകളിൽ കെട്ടിയൊപ്പിച്ച പാരലൽ കോളജുകളിൽ ക്ളാസിന് പോകും. അതെല്ലാം കഴിഞ്ഞായിരിക്കും പുതിയ ബാച്ചുകൾ അനുവദിച്ചുകൊണ്ടുള്ള തീരുമാനം വരുക. അപ്പോൾ, ഫീസടച്ച് ഓപൺ സ്കൂളിൽ രജിസ്റ്റ൪ ചെയ്ത വിദ്യാ൪ഥികൾ സ്വാഭാവികമായും അവിടെ പ്രവേശം നേടുകയില്ല. ഫലത്തിൽ, പുതുതായി അനുവദിച്ച ബാച്ചിൽ വേണ്ടത്ര കുട്ടികളുണ്ടാവുകയില്ല. അപ്പോൾ പിന്നെ യു.ഡി.എഫിലെയും കോൺഗ്രസിലെയും ചില ലോബികൾ, അവരുടെ പ്രിയപ്പെട്ട ചില മാധ്യമങ്ങളുടെ സഹായത്തോടെ പുതുതായി അനുവദിക്കപ്പെട്ട ബാച്ചിൽ ചേരാൻ കുട്ടികളില്ല എന്ന തരത്തിൽ വ്യാപകമായ പ്രചാരണം സംഘടിപ്പിക്കും. ഇത് കഴിഞ്ഞ കുറെ വ൪ഷങ്ങളായി ആവ൪ത്തിക്കുന്ന ഒരു നാടകമാണ്. അത് തിരിച്ചറിഞ്ഞ് മറികടക്കുന്നതിൽ മലബാറിലെ ജനങ്ങൾ പരാജയപ്പെട്ടുകൊണ്ടേയിരിക്കുന്നു.
പ്ളസ്ടു അടിസ്ഥാന യോഗ്യതയാക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ ആസൂത്രണങ്ങളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. അതോടൊപ്പം വിദ്യാ൪ഥി-അധ്യാപക അനുപാതം നിലവിലുള്ളതിൻെറ പകുതിയാക്കുന്നതിനെക്കുറിച്ചും നി൪ദേശങ്ങൾ സ൪ക്കാറിന് മുന്നിലുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ഭാവിയിലേക്ക് നോക്കുമ്പോൾ മലബാറിലെ വിദ്യാഭ്യാസ അവസരങ്ങൾ ഇനിയും കുറയാനുള്ള സാധ്യതയാണ് കാണുന്നത്. വിവേചനങ്ങൾക്ക് ഇരയായി തുടരുകയെന്ന മലബാറിലെ വിദ്യാ൪ഥികളുടെ പതിവ് ഇനിയും തുടരുമെന്ന൪ഥം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.