മോദിയുടെ സത്യപ്രതിജ്ഞ: നവാസ് ശരീഫ് വരുമോ...? തീരുമാനം ഇന്ന്
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദി തിങ്കളാഴ്ച പ്രധാനമന്ത്രി പദമേൽക്കുമ്പോൾ സാക്ഷിയായി രാഷ്ട്രപതി ഭവൻ മുറ്റത്ത് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ഉണ്ടാകുമോ...? നയതന്ത്ര, രാഷ്ട്രീയ വിഷയങ്ങളിൽ സജീവമായ ചോദ്യത്തിന് വെള്ളിയാഴ്ച രാത്രിയും തീരുമാനമായില്ല. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ഡൽഹിയിലത്തൊൻ നവാസ് ശരീഫിന് താൽപര്യമുണ്ട്. എന്നാൽ, പാക് രാഷ്ട്രീയത്തിൽ നി൪ണായക സ്വാധീനമുള്ള സൈനിക നേതൃത്വം നവാസ് ശരീഫിൻെറ യാത്രക്ക് ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ളെന്നാണ് ഇസ്ലാമാബാദിൽ നിന്നുള്ള റിപ്പോ൪ട്ട്. മോദിയുടെ സത്യപ്രതിജ്ഞയിൽ നവാസ് ശരീഫ് പങ്കെടുക്കുന്ന കാര്യത്തിൽ ശനിയാഴ്ച തീരുമാനമുണ്ടാകുമെന്നാണ് ഒടുവിലത്തെ വിവരം. അതിനിടെ, ശ്രീലങ്കൻ പ്രസിഡൻറ് മഹീന്ദ രാജപക്സയെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതിൽ തമിഴ്നാട്ടിൽ നിന്നുള്ള എതി൪പ്പ് തുടരുകയാണ്. എൻ.ഡി.എ ഘടകകക്ഷിയായ എം.ഡി.എം.കെ നേതാവ് വൈകോ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷൻ രാജ്നാഥ് സിങ് എന്നിവരെ നേരിട്ട് കണ്ട് രാജപക്സക്ക് അയച്ച ക്ഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, ക്ഷണം സ്വീകരിച്ച് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുമെന്ന് രാജപക്സയുടെ ഓഫിസ് സ്ഥിരീകരിച്ചതായി വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീൻ പറഞ്ഞു. തമിഴ്നാട്ടിൽ നിന്നുള്ള എതി൪പ്പ് തണുപ്പിക്കാൻ ഡൽഹിയിലേക്കുള്ള പ്രതിനിധി സംഘത്തിൽ ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷ വടക്കൻ പ്രവിശ്യാ മുഖ്യമന്ത്രി വിഘ്നേശ്വരനെ ഉൾപ്പെടുത്താനുള്ള നീക്കത്തിലാണ് രാജപക്സ. നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിക്കുന്നതിന് സ്വന്തം പാ൪ട്ടിയായ മുസ്ലിംലീഗിൻെറ പിന്തുണ നവാസ് ശരീഫിന് ഇതിനകം ലഭിച്ചിട്ടുണ്ട്. എന്നാൽ, പാക് പ്രധാനമന്ത്രി തിടുക്കപ്പെട്ട് ഡൽഹിയിൽ പോകുന്നതിന് സൈനിക മേധാവി റഹീൽ ശരീഫ് അനുകൂലമല്ല. സൈനിക നേതൃത്വത്തിൻെറ അനുമതിയില്ലാതുള്ള തീരുമാനം നവാസ് ശരീഫിന് പാക് ഭരണത്തിൽ പ്രത്യാഘാതങ്ങളുണ്ടാക്കും. അതിനാൽ, മോദിയുടെ ക്ഷണം സ്വീകരിക്കുന്നതിൽ സൈനിക നേതൃത്വവുമായി സമവായമുണ്ടാക്കാനുള്ള ച൪ച്ചകളിലാണ് നവാസ് ശരീഫ്. വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരുന്ന തീരുമാനം ശനിയാഴ്ചയിലേക്ക് മാറ്റിയത് സമവായ ച൪ച്ചകളുടെ പശ്ചാത്തലത്തിലാണ്. സൈനിക നേതൃത്വം എതി൪പ്പ് തുട൪ന്നാൽ നവാസ് ശരീഫ് വരാനിടയില്ല. പകരം പ്രതിനിധിയെ അയക്കാനുള്ള സാധ്യതയാണുള്ളത്.
ശ്രീലങ്കൻ തമിഴരുടെ കശാപ്പുകാരനാണ് രാജപക്സയെന്നും അങ്ങനെയൊരാളെ ക്ഷണിക്കുന്നത് അംഗീകരിക്കില്ളെന്നും മോദിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം വൈകോ പറഞ്ഞു. രാജപക്സയെ ക്ഷണിക്കുന്നതിന് മുമ്പ് മോദി തമിഴ് ജനതയുടെ വികാരം മാനിക്കേണ്ടിയിരുന്നുവെന്ന് കോൺഗ്രസ് പറഞ്ഞു. അഫ്ഗാനിസ്താൻ പ്രസിഡൻറ് ഹാമിദ് ക൪സായി, മാലദ്വീപ് പ്രസിഡൻറ് അബ്ദുല്ല യമീൻ ഖയ്യൂം, ഭൂട്ടാൻ പ്രസിഡൻറ് യിയേൻചെൻ ടിസെറിങ്, നേപ്പാൾ പ്രധാനമന്ത്രി സുഷീൽ കൊയ്രാള എന്നിവ൪ ചടങ്ങിനത്തെുമെന്ന് ഇതിനകം സ്ഥിരീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.