നഹ്ദ മൈതാനത്ത് ആവേശമായി കലാഭവന്‍ മണി
text_fieldsദമ്മാം: നവോദയ റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള ഇലവൻസ് ഫൈനൽ മത്സരത്തിൻെറ മുഖ്യാതിഥിയായി എത്തിയ നടൻ കലാഭവൻ മണി കാണികളിൽ ആവേശം വിതറി. വെള്ളിയാഴ്ച വൈകിട്ട് നാലിന് തുടക്കം കുറിച്ച സമാപന ചടങ്ങിൽ ദമ്മാം മേഖല ഡി.ഐ.ജിയോടൊപ്പമാണ് മണി സ്റ്റേഡിയത്തിലത്തെിയത്. മത്സരത്തിന് മുന്നോടിയായി മണിയോടൊപ്പം അൽഖോബാ൪ അന്നഹ്ദ സ്റ്റേഡിയം വലംവെക്കാൻ ചുവപ്പും വെള്ളയും നീലയും ജഴ്സിയണിഞ്ഞ് നിരവധി പേരത്തെി. അൽഖൊസാമ സ്കൂൾ വിദ്യാ൪ഥികളുടെ ബാൻറുവാദ്യം അകമ്പടി സേവിച്ചു. സ്റ്റേജ് ഷോകൾക്ക് മാത്രമായി ഗൾഫ് നാടുകളിലത്തെിയ തനിക്ക് ഫുട്ബാൾ മത്സരത്തിൽ അതിഥിയാവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് മണി ഉദ്ഘാടന പ്രസംഗം തുടങ്ങിയത്. നാട്ടിൽ എല്ലാ കാര്യങ്ങളും നടന്നു പോകുന്നത് പ്രവാസികൾ അയച്ചുകൊടുക്കുന്ന പണംകൊണ്ടാണെങ്കിലും അതിനുള്ള നന്ദി തിരിച്ച് ലഭിക്കുന്നത് കുറവാണെന്ന് നടൻ പറഞ്ഞപ്പോൾ ഗാലറിയിൽ നിലക്കാത്ത കൈയടി. പിന്നെ സ്ഥിരം നാടൻ പാട്ടുകളുമായി കാണികളെ കൈയിലെടുത്തു. ചാലക്കുടിക്കാരനും പഴയ ഓട്ടോ ഡ്രൈവറുമായ തന്നെ കാണാനത്തെിയ കാണികൾക്ക് ചുരുങ്ങിയ വാക്കിൽ നന്ദി. പിന്നെ വീണ്ടും നാടൻ പാട്ടിൻെറ വരികൾ. ഒടുവിൽ ടീമുകളെ പരിചയപ്പെട്ട് ഗാലറിയിലേക്ക് പന്തടിച്ച് മത്സരം ഉദ്ഘാടനം ചെയ്തപ്പോൾ കാണികളുടെ ആ൪പ്പുവിളികളിൽ സ്റ്റേഡിയം മുങ്ങി. മത്സരത്തിൽ പങ്കെടുത്ത ഇരു ടീമുകളും മൈതാനത്ത് അണി നിരന്ന് ഇന്ത്യയുടെയും സൗദിയുടെയും ദേശീയ ഗാനം ആലപിച്ചതിന് ശേഷമാണ് മത്സരം തുടങ്ങിയത്. മണിയോടൊപ്പം പ്രത്യേക അതിഥിയായി എത്തിയ ദമ്മാം മേഖല ഡി.ഐ.ജി. അബുറക്കാൻ ചുരുങ്ങിയ വാക്കുകളിൽ മത്സരത്തിന് അഭിവാദ്യമ൪പ്പിച്ചു. ഇന്ത്യൻ സ്കൂൾ ചെയ൪മാൻ അബ്ദുല്ല മാഞ്ചേരി, ഐ.ടി.എൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ട൪ ബഷീ൪ അഹമ്മദ് എന്നിവ൪ കളിക്കാരെ പരിചയപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.