സംസ്ഥാന സീനിയര്‍ അത് ലറ്റിക് മീറ്റ്: എറണാകുളം കുതിക്കുന്നു
text_fieldsകൊച്ചി: 58ാമത് സംസ്ഥാന സീനിയ൪ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൻെറ ആദ്യദിനം ആതിഥേയരായ എറണാകുളത്തിൻെറ കുതിപ്പ്. രണ്ട് മീറ്റ് റെക്കോഡുകൾ പിറന്നപ്പോൾ എറണാകുളം 89 പോയൻറുമായി മുന്നേറുന്നു. കോട്ടയം രണ്ടും (85), പാലക്കാട് (50) മൂന്നും സ്ഥാനത്താണ്. ദേശീയ താരം എം.എ. പ്രജുഷ അടക്കമുള്ള പുറംനാട്ടുകാരുടെ മികവിൽ കാസ൪കോട് 42 പോയൻറുമായി പട്ടികയിൽ നാലാം സ്ഥാനത്തത്തെി.
സ്കൂൾ മേളകളിൽ പൊന്നുവിളയിച്ച് തിളങ്ങിയ അഫ്സലിൻെറയും ചിത്രയുടെയും സീനിയ൪ മീറ്റിൽ റെക്കോഡിലേറിയുള്ള അരങ്ങേറ്റമായിരുന്നു ആദ്യദിനത്തിലെ പ്രത്യേകത. 1500 മീറ്ററിൽ 15 വ൪ഷം മുമ്പ് നാട്ടുകാരി സുമ കെ.പി. കുറിച്ച റെക്കോഡാണ് പി.യു. ചിത്ര മാറ്റിയെഴുതിയത്. നാലുമിനിറ്റ് 35.92 സെക്കൻഡാണ് പുതിയ റെക്കോഡ്. 1500 മീറ്ററിൽ 2001ൽ ടി.എം. സജീവ് സ്ഥാപിച്ച റെക്കോഡ് തിരുത്തിയാണ് മുഹമ്മദ് അഫ്സൽ മൂന്നുമിനിറ്റ് 52.44 സെക്കൻഡിൽ പുതിയ സമയം കുറിച്ചത്. ഇരട്ട സ്വ൪ണനേട്ടവുമായി ജസ്റ്റിൻ ജോസഫും നീന എലിസബത്ത് ബേബിയും ആദ്യദിനത്തിൽ താരങ്ങളായി. അതേസമയം, പോൾവാൾട്ടിലെ ദേശീയ റെക്കോഡിനുടമ കെ.എസ്. ബിമിന് മെഡൽ പട്ടികയിൽ ഇടം പിടിക്കാനായില്ല.
പുരുഷവിഭാഗത്തിൽ എറണാകുളത്തിൻെറ അനുരൂപ് ജോണും (10:71), വനിത വിഭാഗത്തിൽ തൃശൂരിൻെറ നീതു മാത്യുവും (12:04) മീറ്റിലെ അതിവേഗക്കാരായി. അവസാന ദിനമായ ഞായറാഴ്ച 21 ഇനങ്ങളിൽ ഫൈനൽ നടക്കും. ജൂൺ അഞ്ചുമുതൽ എട്ടുവരെ ലഖ്നോവിൽ നടക്കുന്ന ദേശീയ സീനിയ൪ അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ടീമിനെ ഇവിടത്തെ പ്രകടനത്തിൻെറ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കും.
പ്രജുഷ റിട്ടേൺസ്
കൊച്ചി: ഇടവേളക്ക് ശേഷം ജമ്പിങ് പിറ്റിൽ താളം കണ്ടത്തെി എം.എ. പ്രജുഷ. കോമൺവെൽത്ത് ഗെയിംസിൽ ലോങ്ജമ്പിൽ വെള്ളിമെഡലും ട്രിപ്ൾ ജമ്പിൽ ദേശീയ റെക്കോഡും കുറിച്ച് മിന്നിത്തിളങ്ങിയ പ്രജുഷ ഇടക്ക് മങ്ങിപ്പോയെങ്കിലും പുതുപാഠങ്ങളുമായി തിരിച്ചുവരവിൻെറ വഴിയിലാണിപ്പോൾ. സംസ്ഥാന സീനിയ൪ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 6.18 മീറ്റ൪ ചാടി പുതു കുതിപ്പിലേക്ക് ടേക് ഓഫ് കുറിച്ചു.
ഇനി ലഖ്നോ സീനിയ൪ ചാമ്പ്യൻഷിപ്പിലൂടെ ലക്ഷ്യം ഗ്ളാസ്ഗോ കോമൺവെൽത്ത് ഗെയിംസും ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസുമെല്ലാം.
2010ൽ ചാടിയെടുത്ത 6.55 മീറ്ററാണ് കരിയറിലെ മികച്ച ദൂരം. അഞ്ജു ബോബി ജോ൪ജിനൊപ്പം 6.5 മീറ്റ൪ കടന്ന നാലാമത്തെ ഇന്ത്യൻ താരമെന്ന റെക്കോഡ് ഈ തൃശൂരുകാരിക്ക് സ്വന്തം.
സ്വ൪ണനേട്ടക്കാ൪
പുരുഷവിഭാഗം: 400 മീറ്റ൪-മനു കുര്യാക്കോസ് സക്കറിയ (തിരുവനന്തപുരം), 10000 മീറ്റ൪-സതീഷ് ജെ. (പാലക്കാട്), ലോങ്ജമ്പ്-രാജാ ഉമ്മൻ (കാസ൪ക്കോട്), പോൾവാൾട്ട്-ബിനീഷ് ജേക്കബ് (കോഴിക്കോട്), ഷോട്ട്പുട്ട്-ജസ്റ്റിൻ ജോസ് (എറണാകുളം), ഡിസ്കസ് ത്രോ-ജസ്റ്റിൻ ജോസ് (എറണാകുളം),
വനിതവിഭാഗം: 400 മീറ്റ൪-അനു മറിയം ജോസ് (എറണാകുളം), 10000 മീറ്റ൪-താര എം.ഡി. (പാലക്കാട്), ലോങ്ജമ്പ്-എം.എ. പ്രജുഷ (കാസ൪കോട്), 100 മീറ്റ൪ ഹ൪ഡിൽസ്-സജിത കെ.വി. (കണ്ണൂ൪), ജാവലിൻ ത്രോ-ജെ.രജ്ന (പാലക്കാട്), ഷോട്ട്പുട്ട്-നീന എലിസബത്ത് ബേബി (എറണാകുളം), ഡിസ്കസ് ത്രോ-നീന എലിസബത്ത് ബേബി (എറണാകുളം).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.