ലിബിയയില്‍ പ്രധാനമന്ത്രി വിശ്വാസ വോട്ട് നേടി
text_fieldsട്രിപളി: ലിബിയയിൽ പുതിയ പ്രധാനമന്ത്രി അഹ്മദ് മാതിജ് പാ൪ലമെൻറെിൽ വിശ്വാസ വോട്ട് നേടി. മൊത്തം ഹാജരായ 94 പേരിൽ 84 പേരുടെ പിന്തുണയോടെയാണ് പ്രധാനമന്ത്രി വിശ്വാസ വോട്ട് നേടിയത്. സ൪ക്കാറിന് വിശ്വാസ്യതയില്ല എന്ന ജനറൽ ഖലീഫ ഹഫ്താറിൻെറ ആരോപണത്തത്തെുട൪ന്നാണ് പ്രധാനമന്ത്രി വിശ്വാസവോട്ട് നേരിടേണ്ടിവന്നത്.
ഇന്നലെ തലസ്ഥാന നഗരിയുടെ കിഴക്കൻ ഭാഗത്ത് ഒരു കൊട്ടാരത്തിലാണ് ജനറൽ നാഷണൽ കോൺഗ്രസ് (ജ.എൻ.എസ്) കനത്ത സുരക്ഷാ വലയത്തിൽ നടന്നത്.
മെയ് ആദ്യത്തിലാണ് മാതിജ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ലിബിയയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായ അദ്ദേഹം ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാണ്. നിലവിൽ മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രിസ്ഥാനവും ആരോഗ്യമന്ത്രിസ്ഥാനവും ഉൾപ്പടെ നാല് കാബിനറ്റ് മന്ത്രിസ്ഥാനങ്ങൾ ഒഴിഞ്ഞുകടക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.