അതിര്‍ത്തി കടന്നുള്ള തീവ്രവാദ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇന്ത്യ
text_fieldsന്യൂഡൽഹി: അതി൪ത്തി കടന്നുള്ള തീവ്രവാദ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
മുംബൈ ഭീകരാക്രമണകേസിൽ ഹാഫിസ് സഈദിനെ വിചാരണ ചെയ്യണമെന്നും ഇപ്പോൾ പാകിസ്താനിൽ കഴിയുന്ന ദാവൂദ് ഇബ്രാഹിമിനെ സംരക്ഷിക്കുന്ന നിലപാടിൽ നിന്ന് പാകിസ്താൻ പിന്മാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇരുവരും തമ്മിലെ കൂടിക്കാഴ്ച 45 മിനുട്ട് നീണ്ടു നിന്നു.
മോദിയോടൊപ്പം വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജും കൂടെയുണ്ടായിരുന്നു. ച൪ച്ചക്കു ശേഷം ശരീഫ് മുൻ പ്രധാനമന്ത്രി വാജ്പേയിയെ സന്ദ൪ശിച്ചു. വാജ്പേയ് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ഇതിനു മുമ്പ് ശരീഫ് ഇന്ത്യ സന്ദ൪ശിച്ചത്. രാവിലെ പാക് പ്രധാനമന്ത്രി ചെങ്കോട്ട,ചാന്ദ്നി ചൗക്ക്,ജുമാമസ്ജിദ് എന്നിവിടങ്ങളിലും സന്ദ൪ശനം നടത്തുകയുണ്ടായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.