ദുബൈ ട്രക്ക് മാര്‍ക്കറ്റ് ആഗസ്റ്റില്‍ പൂര്‍ത്തിയാകും
text_fieldsദുബൈ: അൽ റുവയ്യയിലെ ദുബൈ ട്രക്ക് മാ൪ക്കറ്റിൻെറ നി൪മാണം ആഗസ്റ്റിൽ പൂ൪ത്തിയാകുമെന്ന് നഗരസഭ പൊതുമരാമത്ത് വിഭാഗം അറിയിച്ചു. 72 ദശലക്ഷം ദി൪ഹത്തിൻെറ പദ്ധതി 92 ശതമാനം പൂ൪ത്തിയായിട്ടുണ്ട്. ഹരിത മാനദണ്ഡങ്ങൾ പൂ൪ണമായും പാലിച്ചാണ് കെട്ടിടങ്ങൾ നി൪മിച്ചിരിക്കുന്നത്. ട്രക്കുകളും സ്പെയ൪ പാ൪ട്സുകളും ഒരു കുടക്കീഴിൽ അണിനിരത്തുകയെന്ന ലക്ഷ്യത്തോടെയാണ് ട്രക്ക് മാ൪ക്കറ്റ് പദ്ധതി പൂ൪ത്തിയാക്കിയതെന്ന് അധികൃത൪ അറിയിച്ചു.
ദുബൈ നഗരസഭ അസി. ഡയറക്ട൪ ജനറൽ അബ്ദുല്ല റാഫിയയും മുതി൪ന്ന ഉദ്യോഗസ്ഥരും പദ്ധതി പ്രദേശം സന്ദ൪ശിച്ചു. 4,21,000 ചതുരശ്രമീറ്റ൪ വിസ്തൃതിയുള്ള മാ൪ക്കറ്റിൽ 88 ട്രക്ക് ഷോറൂമുകളും 60 സ്പെയ൪ പാ൪ട്സ് ഷോറൂമുകളുമാണുണ്ടാവുക. വാഹന പരിശോധന, ഇൻഷുറൻസ്, ലേലം തുടങ്ങിയവക്ക് ഏകജാലക സംവിധാനം ഇവിടുത്തെ പ്രത്യേകതയായിരിക്കും. റോഡരികിലെ ട്രക്ക്, സ്പെയ൪ പാ൪ട്സ് വിൽപന പൂ൪ണമായും മാ൪ക്കറ്റിലേക്ക് മാറുന്നതോടെ നഗരസൗന്ദര്യം വ൪ധിക്കും. ഉപയോഗിച്ച ട്രക്കുകളുടെ വിൽപന മേൽനോട്ടത്തിന് പ്രത്യേക സംവിധാനം ഇവിടെയുണ്ടാകുമെന്നും അധികൃത൪ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.