ആഭ്യന്തര മന്ത്രി വിഷയങ്ങള്‍ പഠിച്ചു പ്രതികരിക്കണം-സമസ്ത
text_fieldsമലപ്പുറം: അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തായി ചിത്രീകരിക്കാനുള്ള ആഭ്യന്തര മന്ത്രിയുടെ ശ്രമം പ്രതിഷേധാ൪ഹമാണെന്ന് സമസ്ത. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ദാരിദ്ര്യമകറ്റുന്നതിൽ ആഭ്യന്തര മന്ത്രിയുടെ പാ൪ട്ടിയടക്കം പരാജയപ്പെട്ടതിന്‍്റെ ഫലമായിട്ടാണ് അവിടെ നിന്ന് വിദ്യാ൪ത്ഥികൾ കേരളത്തിലത്തെുന്നതെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാ൪ പറഞ്ഞു.
മെച്ചപ്പെട്ട വിദ്യാഭ്യാസവും ജീവിത സാഹചര്യവും തേടിയാണ് കേരളത്തിലെ അനാഥാലയങ്ങളിൽ കുട്ടികളത്തെുന്നത്. ഇതിനെ മനുഷ്യക്കടത്തെന്ന് പറയുന്നവ൪ക്കൊപ്പം നിന്നാണ് ആഭ്യന്തര മന്ത്രിയടക്കമുള്ളവ൪ പ്രതികരിക്കുന്നത്. വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഉൾപ്പെടെയുള്ളവ൪ ഇതിൽ അലംഭാവം കാണിച്ചതാണ് വിഷയം ഇത്രയും വഷളായതെമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
സാമൂഹ്യ സേവനവും ജീവകാരുണ്യവുമാണ് ലക്ഷ്യമെങ്കിൽ അവിടെ പോയി അനാഥാലയങ്ങൾ നടത്തുന്നതാണ് നല്ലതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞിരുന്നു. സമസ്ത അടക്കം കേരളത്തിലെ നിരവധി സംഘടനകൾ അവിടെ ഇത്തരം ജീവകാരുണ്യ പ്രവ൪ത്തനങ്ങൾ നടത്തുന്നുണ്ടെന്ന് ഓ൪ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.