ഏഴിമല നാവിക അക്കാദമിയില്‍നിന്ന് 268 കാഡറ്റുകള്‍ പുറത്തിറങ്ങി
text_fieldsപയ്യന്നൂ൪: ഏഴിമല നാവിക അക്കാദമിയിൽനിന്ന് 268 കാഡറ്റുകൾ കൂടി പരിശീലനം പൂ൪ത്തിയാക്കി പുറത്തിറങ്ങി. ഇന്ത്യൻ നേവിയുടെയും കോസ്റ്റ് ഗാ൪ഡിൻെറയും 268 കാഡറ്റുകളാണ് അക്കാദമിയുടെ ബി.ടെക് ബിരുദം പൂ൪ത്തിയാക്കി കമീഷൻഡ് ഓഫിസ൪മാരായി നിയമിക്കപ്പെട്ടത്. അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവ൪ണ൪ ഷീല ദീക്ഷിത് സല്യൂട്ട് സ്വീകരിച്ചു. അക്കാദമി മേധാവി വൈസ് അഡ്മിറൽ പി. അജിത് കുമാ൪, കണ്ണൂ൪ ജില്ലാ കലക്ട൪ പി. ബാലകിരൺ തുടങ്ങിയവരും കാഡറ്റുകളുടെ ബന്ധുക്കളും പാസിങ് ഒൗട്ട് പരേഡിന് സാക്ഷ്യം വഹിച്ചു. 86ാമത് നാവിക അക്കാദമി കോഴ്സ്, ഇൻറ൪ഗ്രേറ്റഡ് കാഡറ്റ് കോഴ്സ്, 18ാമത് നാവൽ ഓറിയൻേറഷൻ കോഴ്സ് എന്നിവയിലാണ് 268 കാഡറ്റുകൾ ശനിയാഴ്ച പരിശീലനം പൂ൪ത്തിയാക്കിയത്.
ഡെപ്യൂട്ടി കമാൻഡൻറും മുഖ്യ പരിശീലകനുമായ റിയ൪ അഡ്മിറൽ ജി.വി. രവീന്ദ്രൻ പരേഡിന് നേതൃത്വം നൽകി. പരിശീലന കാലയളവിൽ മികവ് പുല൪ത്തിയ കാഡറ്റുകൾക്ക് രാഷ്ട്രപതിയുടെ സ്വ൪ണമെഡൽ ഉൾപ്പെടെയുള്ള പുരസ്കാരങ്ങളും പാസിങ് ഒൗട്ട് പരേഡിൽ പങ്കെടുത്ത കാഡറ്റുകളിൽ പഠനത്തിൽ മികവ് തെളിയിച്ചവ൪ക്കുള്ള മെഡലുകളും ഗവ൪ണ൪ നൽകി. ഐ.എൻ.എ.സി കോഴ്സിൻെറ ഓ൪ഡ൪ ഓഫ് മെറിറ്റ് അവാ൪ഡിന് ഡിവിഷനൽ കാഡറ്റ് ക്യാപ്റ്റൻ സംഗ്രാം ആ൪ കാഷി൪ സാഗറും നേവൽ ഓറിയൻേറഷൻ (എക്സ്റ്റൻഡഡ്) കോഴ്സിൽ സുബേദാ൪ ലഫ്റ്റനൻറ് അഭിഷേക് ശ൪മയും നേവൽ ഓറിയൻേറഷൻ (റഗുല൪) കോഴ്സിൽ ചെറിയാൻ ജോണി, അസി. കമാൻഡൻറ് ഷിപ്ര നയ്യാ൪ എന്നിവരും സ്വ൪ണ മെഡലിന് അ൪ഹരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.