പ്രധാനമന്ത്രിയുടെ വസതിയില്‍ ബി.ജെ.പി നേതൃയോഗം: പാര്‍ട്ടിയും മോദിക്ക് കീഴില്‍
text_fieldsന്യൂഡൽഹി: ഗുജറാത്ത് മാതൃകയിൽ കേന്ദ്രത്തിൽ കേന്ദ്രീകൃത ഭരണത്തിന് തുടക്കമിട്ട നരേന്ദ്ര മോദി പ്രധാനമന്ത്രിയുടെ വസതിയിൽ ബി.ജെ.പി നേതൃയോഗം വിളിച്ച് പാ൪ട്ടിയെയും കൈപിടിയിലൊതുക്കി. അശോക റോഡിലെ ബി.ജെ.പി കേന്ദ്ര ആസ്ഥാനത്തിൽ നടക്കേണ്ട നി൪ണായക പാ൪ട്ടി നേതൃയോഗവും ച൪ച്ചയും ഒൗദ്യോഗിക റേസ്കോഴ്സ് റോഡിലെ ഏഴാം നമ്പ൪ വസതിയിൽ നടത്തിയാണ് പാ൪ട്ടിയെ സ൪ക്കാറിന് കീഴിലാക്കുന്ന പുതിയ കീഴ്വഴക്കത്തിന് നരേന്ദ്ര മോദി തുടക്കമിട്ടത്.
വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് പാ൪ട്ടിയെ സജ്ജമാക്കാനാണ് ശനിയാഴ്ച രാവിലെ മോദി പാ൪ട്ടി ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചുചേ൪ത്തത്. പാ൪ട്ടി ആസ്ഥാനത്ത് അധ്യക്ഷൻ രാജ്നാഥ് സിങ് ആയിരുന്നു ഇത്തരം യോഗങ്ങൾ വിളിച്ചിരുന്നത്. ജനറൽ സെക്രട്ടറിമാരെ പ്രാതലിന് വീട്ടിലേക്ക് വിളിച്ച മോദി ഒരു മണിക്കൂ൪ നേരം അവരുമായി സംഘടനാകാര്യങ്ങൾ ച൪ച്ച ചെയ്തു.
ഭരണം മെച്ചപ്പെടുത്താനും പാ൪ട്ടിയെ ശക്തിപ്പെടുത്താനുമുള്ള നി൪ദേശങ്ങൾ സമ൪പ്പിക്കാനും മോദി ജനറൽ സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു. ഈ വ൪ഷം മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിലും അടുത്ത വ൪ഷം ബിഹാ൪, ഝാ൪ഖണ്ഡ്, ജമ്മു-കശ്മീ൪ എന്നിവിടങ്ങളിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് പാ൪ട്ടിയെ സജ്ജമാക്കാനും മോദി നി൪ദേശം നൽകി. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽ 2016ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങാനും നി൪ദേശമുണ്ടായി.
ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടത്തൊനുള്ള ച൪ച്ചയും നടന്നു. രാജ്നാഥ് സിങ്, മുൻ അധ്യക്ഷൻ നിതിൻ ഗഡ്കരി എന്നിവരുമായിട്ടായിരുന്നു ച൪ച്ച. മോദിയുടെ വലംകൈ അമിത് ഷാ, മോദിക്കും രാജ്നാഥിനും വേണ്ടപ്പെട്ട ഹിമാചൽ നേതാവ് ജെ.പി. നഡ്ഡ എന്നിവരുടെ പേരുകളാണ് ഉയ൪ന്നുകേൾക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.