മദ്യവാഴ്ചക്കെതിരായ പോരാട്ടത്തിന് കരുത്തായി ബഹുജന സംഗമം
text_fieldsകോഴിക്കോട്: മദ്യവിഷയത്തിൽ സ൪ക്കാ൪ ജനവികാരത്തോടൊപ്പം നിൽക്കാൻ സന്നദ്ധമാവണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. മദ്യമില്ലാത്ത സാമൂഹികാന്തരീക്ഷമാണ് മഹാഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സ൪ക്കാ൪ ജനവികാരം മാനിക്കാൻ ബാധ്യസ്ഥമാണ്. ‘അടച്ചുപൂട്ടിയ ബാറുകൾ തുറക്കരുത്; സമ്പൂ൪ണ മദ്യനിരോധം യാഥാ൪ഥ്യമാക്കുക’ എന്നാവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ഘടകം സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യത്തിൻെറ ലഭ്യത കുറച്ചും ജനകീയ ബോധവത്കരണങ്ങൾ വ൪ധിപ്പിച്ചും ഘട്ടംഘട്ടമായുള്ള മദ്യനിരോധമാണ് സ൪ക്കാ൪ ലക്ഷ്യംവെക്കേണ്ടത്. അടച്ചുപൂട്ടിയ ബാറുകൾ തുറക്കാൻ സ൪ക്കാ൪ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടച്ച ബാറുകൾ തുറന്ന് പ്രവ൪ത്തിക്കാതിരിക്കാൻ സമൂഹം ഒറ്റക്കെട്ടാവണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ആവശ്യപ്പെട്ടു. അടച്ച ബാറുകൾക്ക് ലൈസൻസ് നീട്ടിക്കൊടുക്കാൻ വാദിക്കുന്ന നേതാക്കൾ സ൪ക്കാറിൽ തന്നെയുണ്ട് -കെ.പി.എ. മജീദ് പറഞ്ഞു. വനിതകൾ അധികാരത്തിലേറിയാൽ അഴിമതി കുറയുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി അവ൪ ആണുങ്ങളെ കടത്തിവെട്ടി. ബാ൪ ലൈസൻസ് ഈയിടെ അനുവദിച്ചുനൽകിയ രണ്ട് ഗ്രാമപഞ്ചായത്തുകളുടെയും തലപ്പത്ത് വനിതകളാണെന്നത് ദു$ഖകരമാണ്. ഭരണവും രാഷ്ട്രീയ നേതാക്കളെയും വിലക്ക് വാങ്ങാൻ പറ്റുന്ന സ്ഥിതിയാണ് -മജീദ് പറഞ്ഞു. മദ്യപ൪ക്ക് മാന്യതയില്ലാത്ത അവസ്ഥയുണ്ടാകണമെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി പറഞ്ഞു. എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ഡോ. ഫസൽ ഗഫൂ൪, യു.കെ. കുമാരൻ, വെൽഫെയ൪ പാ൪ട്ടി സംസ്ഥാന കമ്മിറ്റിയംഗം പ്രിയ സുനിൽ, മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, എം.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻജിനീയ൪ പി. മമ്മദ്കോയ, മദ്യനിരോധന സമിതി സംസ്ഥാന ട്രഷറ൪ മാഹിൻ നെരോത്ത,് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽസെക്രട്ടറി പി. മുജീബു൪റഹ്മാൻ എന്നിവ൪ സംസാരിച്ചു.
ജമാഅത്തെ ഇസ്ലാമി കേരള അസി. അമീ൪ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു. മദ്യനിരോധമുണ്ടായാൽ ജോലി നഷ്ടപ്പെടുമെന്ന വാദം ബാലിശമാണെന്നും സ൪ക്കാറിൽനിന്ന് ധീരമായ നടപടിയാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കേരള മീഡിയ സെക്രട്ടറി ടി. ശാക്കി൪ സ്വാഗതവും അബ്ദുൽ മജീദ് മൂഴിക്കൽ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.