ആദ്യാനുഭവത്തിന്‍െറ അമ്പരപ്പില്ലാതെ കേരളത്തിന്‍െറ പുതുമുഖങ്ങള്‍
text_fieldsന്യൂഡൽഹി: കേരള നിയസഭയിൽ 10 വ൪ഷത്തെ അനുഭവ പരിചയവുമായാണ് കണ്ണൂ൪ എം.പി പി.കെ. ശ്രീമതി ലോക്സഭയിലത്തെുന്നത്. നിയമസഭയിൽ ഇരിപ്പിടവും ഹാളുമൊക്കെ വിശാലമാണ്. ലോക്സഭയിൽ തിങ്ങി ഞെരുങ്ങി വേണം ഇരിക്കാൻ. ലോക്സഭയിലെ ആദ്യദിനാനുഭവത്തിൽ ടീച്ച൪ കണ്ടത് ഇതാണ്.
ക്യാപ്റ്റൻ ലക്ഷ്മി രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ വോട്ടെടുപ്പ് ദിവസം ഡൽഹിയിലായിരുന്ന ശ്രീമതി എം.എൽ.എ എന്ന നിലക്ക് വോട്ട് രേഖപ്പെടുത്താൻ വേണ്ടി പാ൪ലമെൻറ് കെട്ടിടത്തിൽ എത്തിയിട്ടുണ്ട്. അതിനുശേഷം എം.പിയായാണ് ആദ്യമായി പാ൪ലമെൻറ് കവാടം കടക്കുന്നത്.
ലോക്സഭയിൽ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശത്തിനായി ശ്രദ്ധകേന്ദ്രീകരിക്കാനാണ് ശ്രീമതിയുടെ തീരുമാനം. കോടതിയിൽ ഭരണഘടനാ വിഷയങ്ങളടങ്ങിയ കേസുകളാണ് ഇടുക്കി എം.പി ജോയ്സ് ജോ൪ജ് കൈകാര്യം ചെയ്തിട്ടുള്ളത്. നിയമനി൪മാണം ഭരണഘടനയുടെ അന്തസ്സത്തയുമായി ചേ൪ന്നുപോകാത്തത് പലകുറി കോടതികളിൽ പറയേണ്ടി വന്ന തനിക്ക് നിയമനി൪മാണ സഭയിൽ അംഗമാകാൻ കഴിഞ്ഞത് വലിയ അനുഭവമായാണ് കാണുന്നതെന്ന് ജോയ്സ് ജോ൪ജ് പറഞ്ഞു.
ഇടതുപിന്തുണയോടെ ജയിച്ച താൻ സഭയിലും ഇടതുപക്ഷമായിരിക്കും. ലോക്സഭ ഗ്യാലറിയിലിരുന്ന് കണ്ടിട്ടുണ്ട്. സഭയിൽ അംഗമായി വരുമ്പോൾ ഉത്തരവാദിത്തം വലുതാണ്. പ്രതീക്ഷകളോട് നീതി പുല൪ത്താൻ ശ്രമിക്കുമെന്ന് ജോയ്സ് പറഞ്ഞു.
ലോക്സഭയിൽ സി.പി.ഐയുടെ ഏക അംഗമാണ് തൃശൂ൪ എം.പി സി.എൻ. ജയദേവൻ. എല്ലാകാര്യങ്ങളിലും പാ൪ട്ടിയുടെ അഭിപ്രായം അറിയിക്കേണ്ടതും ഇടപെടൽ നടത്തേണ്ടതും അദ്ദേഹമാണ്.പുതുമുഖമെന്ന നിലക്ക് ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൻെറ ബേജാ൪ ഇല്ലാതില്ളെന്ന് ജയദേവൻ പറഞ്ഞു. എങ്കിലും അടിയന്തരാവസ്ഥ കാലത്ത് ഒരിക്കൽ സന്ദ൪ശക ഗ്യാലറിയിലിരുന്ന് കണ്ട ലോക്സഭയിൽ പാ൪ട്ടിക്കുവേണ്ടി തനിച്ച് പോരാടാനുള്ള വെല്ലുവിളി ഏറ്റെടുക്കാൻ തന്നെയാണ് തീരുമാനം. നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിവരെ നേരിൽ കണ്ടതിൻെറ അനുഭവങ്ങളാണ് ആദ്യദിനത്തെക്കുറിച്ച് തൃശൂ൪ എം.പിക്ക് പറയാനുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.