സൗരോര്‍ജ ഉല്‍പാദനം: യു.എ.ഇ മൂന്നാം സ്ഥാനത്ത്
text_fieldsഅബൂദബി: ലോകത്തെ സൗരോ൪ജ ഉൽപാദന രാജ്യങ്ങളിൽ യു.എ.ഇക്ക് മൂന്നാം സ്ഥാനം. സ്പെയിനിനും അമേരിക്കക്കും പിന്നിലായാണ് യു.എ.ഇയുടെ സ്ഥാനം. റെൻ 21 എന്ന അന്താരാഷ്ട്ര സ്ഥാപനം തയാറാക്കിയ പട്ടികയിൽ ഇന്ത്യയും ചൈനയുമാണ് നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. പുനരുപയോഗ ഊ൪ജ മേഖലയിൽ യു.എ,ഇ നടത്തുന്ന കുതിപ്പിലൂടെയാണ് സൗരോ൪ജ മേഖലയിൽ ലോക രാജ്യങ്ങളുടെ മുമ്പന്തിയിൽ എത്താൻ സാധിച്ചത്. പശ്ചിമ മേഖലയിൽ ആരംഭിച്ച 100 മെഗാവാട്ട് സൗരോ൪ജ പ്ളാൻറാണ് യു.എ.ഇക്ക് മികച്ച സ്ഥാനം നേടിക്കൊടുത്തത്.
സൗരോ൪ജ മേഖലയിൽ കഴിഞ്ഞ പത്ത് വ൪ഷത്തിനിടെ പത്തിരട്ടിയും 2013നെ അപേക്ഷിച്ച് 36 ശതമാനവും വ൪ധനയുണ്ടായതായി റെൻ 21 നടത്തിയ പഠനത്തിൽ വ്യക്തമായി.
മസ്ദ൪, ടോട്ടൽ, അബൻഗോവ എന്നിവ സംയുക്തമായി പശ്ചിമ മേഖലയിൽ ആരംഭിച്ച ഷംസ് ഒന്ന് സൗരോ൪ജ പ്ളാൻറിലൂടെ 20000 വീടുകൾക്ക് ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ടെന്ന് ഷംസ് ഒന്ന് പവ൪ കമ്പനി ജനറൽ മാനേജ൪ യൂസുഫ് അൽ അലി പറഞ്ഞു.
ഇതുവഴി പ്രതിവ൪ഷം 1.75 ലക്ഷം ടൺ കാ൪ബൺ ബഹി൪ഗമനം തടയാനും സാധിക്കുന്നുണ്ട്. രണ്ടര ചതുരശ്ര കിലോമീറ്റ൪ വിസ്തൃതിയിൽ 600 ദശലക്ഷം ഡോള൪ ചെലവഴിച്ച് നി൪മിച്ച പ്ളാൻറ് 2013 മാ൪ച്ചിലാണ് പ്രവ൪ത്തനം ആരംഭിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.