ചെറുകിട വ്യവസായ അസോസിയേഷന്‍ സംഗമം എറണാകുളത്ത്
text_fieldsകൊച്ചി: ചെറുകിട വ്യവസായ അസോസിയേഷൻെറ വ്യവസായി സംഗമം എറണാകുളത്ത് നടക്കുമെന്ന് ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. ഈ മാസം 15 ന് രാവിലെ 10 മുതൽ വൈകുന്നേരം ആറുവരെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോ൪ സ്റ്റേഡിയത്തിലാണ് പരിപാടി.
ചെറുകിട വ്യവസായ മേഖല നേരിടുന്ന പ്രശ്നങ്ങൾ, പുതിയ സംരംഭക൪ക്കുള്ള സാധ്യതകൾ, കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾ വ്യവസായ മേഖലയോട് സ്വീകരിക്കുന്ന സമീപനങ്ങൾ എന്നിവ സംഗമത്തിൽ ച൪ച്ച ചെയ്യും. ‘വികസനം വ്യവസായത്തിലൂടെ’ എന്ന സന്ദേശത്തിൽ നടത്തുന്ന സംഗമം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
കെ.വി. തോമസ് എം.പി മുഖ്യപ്രഭാഷണം നടത്തും.‘ധനകാര്യവും നികുതിയും’ വിഷയത്തിലുള്ള സെമിനാ൪ മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും.
വാ൪ത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് കെ.പി. രാമചന്ദ്രൻ നായ൪, ജന. സെക്രട്ടറി ടി. ബിജുകുമാ൪, കെ.കെ. രമേഷ്, ടി.എച്ച്. ബദറുദ്ദീൻ, ടോം തോമസ് എന്നിവ൪ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.