പ്രകൃതിയെ സംരക്ഷിക്കുന്ന വികസന കാഴ്ചപ്പാട് വേണം –ഹമീദ് വാണിയമ്പലം
text_fieldsകുട്ടനാട് : പ്രകൃതിയെ സംരക്ഷിക്കുന്ന വികസന കാഴ്ചപ്പാടാണ് ഉണ്ടാകേണ്ടതെന്നും അതിനാവശ്യമായ സാമൂഹിക നിയന്ത്രണം ഏറ്റെടുക്കണമെന്നും വെൽഫെയ൪ പാ൪ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടു. നെൽവയൽ നീ൪ത്തട-സംരക്ഷണ ബിൽ ഭേദഗതി ചെയ്ത് ഭൂമാഫിയകളെ സഹായിക്കാനുള്ള യു.ഡി.എഫ് സ൪ക്കാറിൻെറ ശ്രമങ്ങൾക്കെതിരെ നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ പരിസ്ഥിതി ദിനത്തിൽ വെൽഫെയ൪ പാ൪ട്ടി സംഘടിപ്പിച്ച നെൽവയൽ-നീ൪ത്തട നിയമ സംരക്ഷണ സദസ്സുകളുടെ സംസ്ഥാനതല ഉദ്ഘാടനം കുട്ടനാട് മണ്ഡലത്തിലെ രാമങ്കരിയിൽ നി൪വഹിക്കുകയായിരുന്നു അദ്ദേഹം. കോ൪പറേറ്റുകളുടെ ആ൪ത്തിയുടെ പൂ൪ത്തീകരണത്തിന് ഭരണാധികാരികൾ കൂട്ടുനിൽക്കരുത്. കേരളത്തിൻെറ പാരിസ്ഥിതിക സന്തുലനം പരിപൂ൪ണമായി തക൪ക്കാനിടയാക്കുന്ന പ്രത്യാഘാതങ്ങളാകും കേരള നെൽവയൽ നീ൪ത്തട-സംരക്ഷണ നിയമ ഭേദഗതി വഴി സംഭവിക്കാൻ പോകുന്നത്. ഭൂമാഫിയകൾക്കുവേണ്ടിയുള്ള യു.ഡി.എഫ് സ൪ക്കാറിൻെറ നീക്കങ്ങളെ ചെറുത്ത് തോൽപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡൻറ് മോഹൻ സി. മാവേലിക്കര അധ്യക്ഷത വഹിച്ചു. കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ട൪ ഫാ. തോമസ് പീലിയാനിക്കൽ, ഗാന്ധിയൻ ദ൪ശന വേദി ചെയ൪മാൻ ബേബി പാറക്കാടൻ, വൈ.എം.സി.എ രാമങ്കരി പ്രസിഡൻറ് സിബി മൂലങ്കുന്നം, പരിസ്ഥിതി പ്രവ൪ത്തകരായ കെ.ടി. സോമൻ, എ.കെ. ശംസുധൻ, വെൽഫെയ൪ പാ൪ട്ടി ജില്ലാ ജനറൽ സെക്രട്ടറി എം. എച്ച്. ഉവൈസ്, ജില്ലാ വൈസ് പ്രസിഡൻറ് നാസ൪ ആറാട്ടുപുഴ ബി.എസ്.പി മണ്ഡലം പ്രസിഡൻറ് ഓമനക്കുട്ടൻ, മണ്ഡലം സെക്രട്ടറി സുരേഷ് എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.