Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2014 5:02 AM IST Updated On
date_range 7 Jun 2014 5:02 AM ISTജയലളിതക്കെതിരായ കേസ്: സ്റ്റേ നീട്ടി
text_fieldsbookmark_border
ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കെതിരെ ബംഗളൂരു കോടതിയിൽ നടക്കുന്ന വിചാരണക്ക് അനുവദിച്ച സ്റ്റേ സുപ്രീംകോടതി ഈ മാസം 16 വരെ നീട്ടി. ജസ്റ്റിസുമാരായ ജെ.എസ്. കെഹാ൪, സി. നാഗപ്പൻ എന്നിവരടങ്ങിയ ബെഞ്ചിൻേറതാണ് വിധി. ജൂൺ 16ന് നടക്കുന്ന വാദംകേൾക്കൽ വരെയാണ് ഇടക്കാല ഉത്തരവെന്ന് കോടതി വ്യക്തമാക്കി.തമിഴ്നാട് വിജിലൻസ് അടുത്ത വെള്ളിയാഴ്ചക്കകം കേസിൽ പ്രതികരണം അറിയിക്കണം. ബംഗളൂരു കോടതിയിൽ ഈ കേസുമായി ബന്ധപ്പെട്ടുനടക്കുന്ന സിവിൽ നടപടികൾക്ക് സ്റ്റേ ബാധകമാകില്ളെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story