ബേബിയുടെ രാജി സന്നദ്ധത തള്ളി പിണറായിയും
text_fieldsന്യൂഡൽഹി: എം.എ. ബേബിയുടെ രാജി സന്നദ്ധത അംഗീകരിക്കേണ്ടതില്ളെന്നാണ് സി.പി.എം. സംസ്ഥാന ഘടകത്തിൻെറ പൊതു നിലപാടെന്ന് പിണറായി വിജയൻ ഡൽഹിയിൽ പാ൪ട്ടി ആസ്ഥാനത്ത് ചേ൪ന്ന പോളിറ്റ് ബ്യുറോയിൽ വിശദീകരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വെവ്വേറെ കാണണമെന്ന നിലപാടാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.
സ്ഥാനമൊഴിയാനുള്ള സന്നദ്ധത മേയ് 19ന് ചേ൪ന്ന പി.ബി യോഗത്തിലും യെച്ചൂരിയും ബേബിയും പ്രകടിപ്പിച്ചിരുന്നു. യെച്ചൂരിയുടെ ആവശ്യം അന്നുതന്നെ പി.ബി തള്ളി. ബേബിയുടെ നിലപാട് ആദ്യം കേരള ഘടകത്തിൽ ച൪ച്ചചെയ്യട്ടെയെന്നും നി൪ദേശിച്ചു. സംസ്ഥാന ഘടകം ബേബിയുടെ നിലപാടിനോട് ഒരുനിലക്കും യോജിക്കുന്നില്ല. സംസ്ഥാന സമിതിയിൽ ച൪ച്ചക്കുപോലും വെക്കാതെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ബേബിയുടെ രാജിസന്നദ്ധത തള്ളിയത്. അപ്പോഴും രാജിവെക്കാനുള്ള താൽപര്യത്തിൽ ഉറച്ചുനിന്ന ബേബി ചാനൽ അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തി. പ്രായോഗികതയെക്കാൾ ധാ൪മികതക്കാണ് ഊന്നൽ നൽകുന്നതെന്നാണ് ബേബിയുടെ നിലപാട്. അതുതന്നെയാണ് വെള്ളിയാഴ്ച പി.ബി യോഗത്തിലും ബേബി ആവ൪ത്തിച്ചത്.
തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് സംസ്ഥാന ഘടകങ്ങളിൽ നടന്ന വിലയിരുത്തൽ ക്രോഡീകരിച്ച റിപ്പോ൪ട്ട് ജനറൽ സെക്രട്ടറി പി.ബിയിൽ അവതരിപ്പിച്ചു. പാ൪ട്ടി കൂടുതൽ ജനങ്ങളിൽനിന്ന് അകന്നുകൊണ്ടിരിക്കുകയാണെന്നാണ് ബംഗാൾ ഘടകത്തിൻെറ വിശകലനം. സി.പി.എമ്മിൽനിന്ന് വോട്ട് ബി.ജെ.പിയിലേക്ക് ചോ൪ന്നത് വലിയ ഭീഷണിയായി മാറുകയാണെന്നും റിപ്പോ൪ട്ടിലുണ്ട്. ദേശീയതലത്തിൽ ആഞ്ഞുവീശിയ കോൺഗ്രസ് വിരുദ്ധ കൊടുങ്കാറ്റ് കേരളത്തിൽ പാ൪ട്ടിക്ക് ഗുണമാകേണ്ടാതായിരുന്നെന്നും അത് ഉണ്ടാകാതെപോയത് പാ൪ട്ടിയുടെ വീഴ്ചയാണെന്നും പി.ബി വിലയിരുത്തി.
എം.എ. ബേബിയുടെ പരാജയം വലിയ ക്ഷീണമായി. അതേസമയം, എറണാകുളം ഒഴികെയുള്ള മണ്ഡലങ്ങളിൽ സി.പി.എം സ്വതന്ത്ര൪ മികച്ച പ്രകടനം കാഴ്ചവെച്ചു. ബംഗാളിലെന്നപോലെ പാ൪ട്ടിയുടെ ശക്തികേന്ദ്രമായ കേരളത്തിലും ബി.ജെ.പി നില മെച്ചപ്പെടുത്തുന്നത് ഭാവിയിൽ പാ൪ട്ടി നേരിടാൻ പോകുന്ന ഭീഷണിയാണെന്നും അവലോകന റിപ്പോ൪ട്ടിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.