പുതിയ പ്രഫഷനല്‍ ഫുട്ബാള്‍ ക്ളബ്, എഫ്.സി കേരള
text_fieldsമലപ്പുറം: സംസ്ഥാനത്ത് പൊതുജന പങ്കാളിത്തത്തോടെ ആരംഭിക്കുന്ന പ്രഫഷനൽ ഫുട്ബാൾ ക്ളബിൻെറ പേര് പ്രഖ്യാപിച്ചു. എഫ്.സി കേരള എന്നായിരിക്കും പുതിയ ടീം അറിയപ്പെടുക. 40 കോടി രൂപ മൂലധനം സ്വരൂപിച്ച് തൃശൂ൪ ആസ്ഥാനമായി 40ഓളം ഏക്കറിൽ പബ്ളിക് ലിമിറ്റഡ് കമ്പനിയായാണ് എഫ്.സി കേരള നിലവിൽ വരുന്നതെന്ന് പ്രമോട്ട൪മാ൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. ഫുട്ബാളിന് പുറമെ അന്ത൪ദേശീയ നിലവാരമുള്ള ക്ളബ് ഹൗസിൽ ഉണ്ടാവേണ്ട വിപുലമായ മറ്റു കളി സൗകര്യങ്ങളും ഇവിടെയുണ്ടാവും.
ജൂൺ അവസാനത്തോടെ ഈ വ൪ഷത്തെ ഫുട്ബാൾ ടീം തെരഞ്ഞെടുപ്പ് ആരംഭിക്കും. പല സ്ഥലങ്ങളിലായാണ് സെലക്ഷൻ ട്രയൽസിൻെറ പ്രാഥമികഘട്ടം നടത്തുക. ആദ്യ ലക്ഷ്യം സംസ്ഥാന ചാമ്പ്യൻഷിപ്പുകളാണ്. മൂന്ന് വ൪ഷം പിന്നിടുമ്പോഴേക്കും ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ടീമാക്കി ഐ ലീഗിലത്തെിക്കും. ജോലിയില്ലാതെ നിൽക്കുന്ന മികച്ച കളിക്കാരെ കണ്ടത്തെി ശാസ്ത്രീയ പരിശീലനം നൽകി ഉയ൪ത്തിക്കൊണ്ടുവരികയാണ് തുടക്കത്തിൽ ചെയ്യുക.
വളരെ അത്യാവശ്യമെങ്കിൽ മാത്രമേ വിദേശതാരങ്ങളെ കൊണ്ടുവരൂ. മുഖ്യപരിശീലകൻ, സഹ പരിശീലകൻ, ഗോൾ കീപ്പ൪ പരിശീലകൻ, ഫിസിയോ തെറപ്പിസ്റ്റ്, തിരുമ്മൽ വിദഗ്ധൻ, മാനേജ൪, കിറ്റ് മാനേജ൪ തുടങ്ങിയ സൗകര്യങ്ങൾ ആദ്യ വ൪ഷംതന്നെ ലഭ്യമാക്കും.
ഓഹരി ഉടമകളിൽനിന്ന് ശേഖരിക്കുന്ന പണത്തിൻെറ 95 ശതമാനവും പ്രത്യുൽപാദന, മൂല്യവ൪ധിത മേഖലകളിൽ നിക്ഷേപിച്ച് സുരക്ഷിതമാക്കും. നീന്തൽകുളം, സ്ക്വാഷ്, ബൗളിങ്, ഫിസിയോ തെറപ്പി സെൻറ൪, ഫിറ്റ്നസ് സെൻറ൪, ഷട്ടിൽ, ടെന്നീസ്, ബില്യാ൪ഡ്സ്, സ്നൂക്ക൪, ഫൂട്സാൽ, ക്രിക്കറ്റ്, വോളിബാൾ തുടങ്ങിയവക്കും അതിഥികൾക്ക് താമസത്തിനും സൗകര്യമുണ്ടാവും.
കൃത്രിമ തടാകം, കൃത്രിമ കാട്, പാ൪പ്പിട സമുച്ചയം തുടങ്ങിയവയുമുണ്ടാവും.
25 ലക്ഷം രൂപയുടെ ഓഹരി എടുക്കുന്നവരെ കമ്പനിയുടെ ഡയറക്ട൪ ബോ൪ഡിലേക്ക് പരിഗണിക്കും. 2000 രൂപക്ക് മുതൽ ഓഹരിയെടുക്കാം. ഒരു ലക്ഷം രൂപയുടെതെങ്കിലും എടുക്കുന്നവ൪ക്ക് അംഗത്വം ലഭിക്കുമെന്നും അവ൪ വ്യക്തമാക്കി.
വിക്ട൪ മഞ്ഞില, കെ.പി സണ്ണി, നാരായണമേനോൻ, പോൾസൺ ചിറയത്ത്, സുന്ദ൪ മേനോൻ എന്നിവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.