കൊറോണ: ഉംറ തീര്‍ഥാടകരുടെ വര്‍ധനവ് ആശങ്കയുണ്ടാക്കുന്നു
text_fieldsദോഹ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, റമദാൻ മാസം അടുത്തുവരുന്നതോട ഉംറ തീ൪ഥാടകരിലുണ്ടാവുന്ന വ൪ധനവ് സൗദി അധികൃത൪ക്കെന്ന പോലെ അയൽ രാജ്യങ്ങൾക്കും ആശങ്കയുണ്ടാക്കുന്നു. കോറോണ വൈറസ് ബാധിച്ച് സൗദിയിൽ മാത്രം 285 പേ൪ മരിച്ചതായാണ് ഒൗദ്യോഗികമായി സൗദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. സൗദി ആരോഗ്യ മന്ത്രാലയം ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും വൈറസ് ബാധിതരുടെ എണ്ണത്തിലുണ്ടായ വ൪ധനവാണ് ആശങ്ക വ൪ധിപ്പിക്കുന്നത്. ഗൾഫ് മേഖലയിൽ വേനലവധിയും റമദാനും ഒരേ സമയത്തായതിനാൽ കുടുംബങ്ങളുമായി ഉംറ ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വ൪ധനവാണ് പ്രതീക്ഷിക്കുന്നത്. പുതിയ സാഹചര്യത്തിൽ പല രാജ്യങ്ങളും സൗദിയിലേക്കുള്ള യാത്ര തൽക്കാലം നി൪ത്തി വെക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഖത്തറിൽ ഇതുവരെ ഒമ്പത് പേരാണ് കോറോണ വൈറസ് രോഗബാധിതരായി കണ്ടത്തെിയത്. അതിൽ അഞ്ച് പേ൪ മരിക്കുകയും ചെയ്തു. യു.എ.ഇയിൽ രോഗം തിരിച്ചറിഞ്ഞ 68 പേരിൽ 10 പേ൪ മരിച്ചു. കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ രണ്ട് വീതമാണ് മരണം നടന്നത്. ബഹ്റൈനിൽ ഇതുവരെ രോഗം കണ്ടത്തെിയിട്ടില്ല. ഖത്തറിൽ നിന്ന് ഉംറക്ക് പോകുന്നവ൪ യാത്ര തിരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്ന് ഹജ്ജ് കമ്മിറ്റിയും ആരോഗ്യ വകുപ്പും പ്രത്യേകം നി൪ദേശിച്ചിട്ടുണ്ട്. അതിനിടെ 65 വയസിന് മുകളിലുള്ളവ൪ പത്ത് വയസിന് താഴെയുള്ളവ൪, ഗ൪ഭിണികൾ, പാരമ്പര്യ രോഗികൾ എന്നിവ൪ ഇത്തവണ ഹജ്ജിൽ നിന്ന് വിട്ടുനിൽക്കണമെന്ന് സൗദി അധികൃത൪ അഭ്യ൪ഥിച്ചിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.