Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപൂക്കോട്ടുംപാടത്തെ...

പൂക്കോട്ടുംപാടത്തെ അഴുക്കുചാല്‍ പുനര്‍നിര്‍മാണം പാതിവഴിയില്‍

text_fields
bookmark_border
പൂക്കോട്ടുംപാടത്തെ അഴുക്കുചാല്‍  പുനര്‍നിര്‍മാണം പാതിവഴിയില്‍
cancel
പൂക്കോട്ടുംപാടം: ടൗണിലെ അഴുക്കുചാല്‍ പുനര്‍നിര്‍മാണം പാതി വഴിയിലുപേക്ഷിച്ചതായി പരാതി. നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാന പാതയരികില്‍ അരകിലോ മീറ്ററോളം ദൂരത്തിലാണ് അഴുക്കുചാലുള്ളത്. വര്‍ഷങ്ങളായി വൃത്തിയാക്കാത്തതിനാല്‍ മാലിന്യം അടിഞ്ഞു കൂടി ജലമൊഴുക്ക് തടസ്സപ്പെട്ട നിലയിലായിരുന്നു. 80,000 രൂപ ചെലവഴിച്ചാണ് ശുചീകരണത്തിനു കരാര്‍ നല്‍കിയിരുന്നത്. ശുചീകരണത്തിന്‍െറ ഭാഗമായി മണ്ണുമാന്തി ഉപയോഗിച്ച് നീക്കിയ സ്ളാബുകള്‍ പൂര്‍ണമായും പുന$സ്ഥാപിച്ചിട്ടില്ല. ഭൂരിഭാഗം സ്ളാബുകളും പൊട്ടിയിട്ടുണ്ട്. സ്ളാബുകളില്ലാത്തിടത്ത് തടി കഷണങ്ങളും ടാര്‍ വീപ്പകളുമിട്ടാണ് നാട്ടുകാര്‍ സുരക്ഷ ഒരുക്കിയിരിക്കുന്നത്. പുന$സ്ഥാപിച്ച സ്ളാബുകള്‍ ഉറപ്പിക്കാത്തതും സ്ളാബുകളുടെ ബലക്ഷയവും അപകട സാധ്യത വര്‍ധിപ്പിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. അഴുക്കു ചാല്‍ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കുന്നതോടൊപ്പം സുരക്ഷിതത്വമുള്ള സ്ളാബുകള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story