ജീവിതത്തിന്‍െറ ടാക്ളിങ്ങില്‍ ഫിഫ റഫറിക്ക് ആശ്രയം ഓട്ടോ മാത്രം
text_fieldsകോട്ടയം: കാൽപന്തിൻെറ പെരുങ്കളിയാട്ടത്തിലേക്ക് ലോകം ഉണരുമ്പോഴും ഫിഫ റഫറിക്ക് ജീവിക്കാൻ ഓട്ടോ ശരണം. ലോകകപ്പിനോടുബന്ധിച്ച് ‘ഫിഫ’ പുറത്തിറക്കിയ അംഗീകൃത റഫറിമാരുടെ പുസ്തകത്തിലെ ആറ് ഇന്ത്യക്കാരിലൊരാളും മലയാളിയുമായ കോട്ടയം എസ്.എച്ച് മൗണ്ട് മുരുങ്ങോത്തുമാലി എം.ബി. സന്തോഷ് കുമാറാണ് (39) ജീവിതത്തിൻെറ ടാക്ളിങ്ങിൽ ചുവപ്പുകാ൪ഡ് കാണാതിരിക്കാൻ ഓട്ടോയുമായി നഗരത്തിരക്കിൽ ഡ്രിബ്ൾ ചെയ്തുനീങ്ങുന്നത്.
രാപകലില്ലാതെ നഗരത്തിലെ ആൾക്കൂട്ടത്തിനിടെയിലൂടെ ജീവിതവൃത്തിക്കായി തിരക്കിട്ടുപായുന്ന ഓട്ടോയുടെ ചക്രം തിരിക്കുന്നത് ഒരു ഫുട്ബാൾ പ്രതിഭയാണെന്ന് ആരും അറിയില്ല. അറിയിക്കാൻ സന്തോഷ് മെനക്കെടാറുമില്ല. ഓട്ടോയിലെ കാക്കിവേഷത്തിന് താൽക്കാലികവിട നൽകിയാകും പലപ്പോഴും സന്തോഷ് അന്താരാഷ്ട്ര മത്സരങ്ങൾ നിയന്ത്രിക്കാൻ വിമാനമാ൪ഗം വിദേശങ്ങളിലേക്കും രാജ്യത്തെ പ്രമുഖ കളിനഗരങ്ങളിലേക്കും യാത്രതിരിക്കുന്നത്. അന്താരാഷ്ട്ര റഫറിയാണെങ്കിലും നാലുവ൪ഷം മുമ്പ് വാങ്ങിയ ഓട്ടോയിൽനിന്ന് കിട്ടുന്ന വരുമാനമാണ് കുടുംബത്തിൻെറ ഏക ആശ്രയം.
ഫിഫയുടെ അംഗീകാരം 2011ലാണ് സന്തോഷിനെ തേടിയത്തെിയത്. ഫിഫയുടെ ഒൗദ്യോഗിക ബാഡ്ജ് ലഭിച്ചശേഷം ആദ്യമായി വന്നത്തെിയ ലോകകപ്പ് ഫുട്ബാളിന് റഫറിമാ൪ ഒൗദ്യോഗികമായി ധരിക്കുന്ന ജഴ്സിയും ബൂട്ടും അടങ്ങിയ കിറ്റും വീട്ടിലത്തെിയിട്ടുണ്ട്. ഒരുമാസം മുമ്പ് കിട്ടിയ കിറ്റിൽ അഡിഡാസിൻെറ കറുപ്പും പച്ചയും കല൪ന്ന ബൂട്ടും വിവിധ നിറത്തിലുള്ള ബനിയനുകളും ഉണ്ട്. ഇതിനൊപ്പം ഫിഫ അംഗീകാരം നേടിയ വിവിധ രാജ്യങ്ങളിലെ 4000ത്തോളം റഫറിമാരുടെ പേരുവിവരങ്ങൾ ഉൾപ്പെടുത്തിയ പുസ്തകവുമുണ്ട്. 2004ൽ ദേശീയ റഫറിയായി മാറിയെങ്കിലും 2008ൽ അസമിലെ സിലുഗുരിയിൽ നടന്ന രണ്ടാംഡിവിഷൻ ഐലീഗ് മത്സരമാണ് സന്തോഷിൻെറ ജീവിതത്തിൽ വഴിത്തിരിവായത്.
റഫറിയെന്ന നിലയിൽ ഐലീഗിൽ മികച്ച പ്രകടനം പുറത്തെടുത്തതോടെ പുതിയ അവസരങ്ങൾ വന്നത്തെി. 2009ൽ നടന്ന സന്തോഷ് ട്രോഫി ടൂ൪ണമെൻറിൻെറ ‘റഫറി’യായി. പിന്നീട് ഇന്ത്യയിലെ മിക്ക പ്രധാന ടൂ൪ണമെൻറുകളിലെയും സ്ഥിരം സാന്നിധ്യമായി. ഫിഫ അംഗീകാരം ലഭിച്ച 2011ൽ ഭൂട്ടാൻ, നേപ്പാൾ, ബംഗ്ളാദേശ്, പാകിസ്താൻ, ഇന്ത്യ എന്നീ ടീമുകൾ മാറ്റുരച്ച ‘സാഫ്’ കപ്പിലും 2012ൽ ഡൽഹിയിൽ കാമറൂൺ, സിറിയ, സാംബിയ, ഇന്ത്യ തുടങ്ങിയ ടീമുകൾ പങ്കെടുത്ത ‘ നെഹ്റു’ കപ്പിലും കളി നിയന്ത്രിക്കാൻ അവസരം കിട്ടി.
ലോകകപ്പ് താരങ്ങളായ ആ൪യൻ റോബൻ (ഹോളണ്ട്), റിബറി (ഫ്രാൻസ്), തോമസ് മുള്ള൪ (ജ൪മനി), ഫിലിപ്പ് ലാം (ജ൪മനി)എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യയിലത്തെിയ ജ൪മൻ ക്ളബ് ബയേൺ മ്യൂണിക്കും ഇന്ത്യയും തമ്മിലെ സൗഹൃദമത്സരം നിയന്ത്രിക്കാനായത് മറക്കാനാകാത്ത അനുഭവമായിരുന്നുവെന്ന് സന്തോഷ് പറയുന്നു.
മാസങ്ങൾക്കുമുമ്പ് കൊച്ചിൽ നടന്ന ഇന്ത്യ-ഫലസ്തീൻ ഫുട്ബാൾ മത്സരത്തിലും സന്തോഷ് റഫറിയായി. നാലുമാസം മുമ്പ് ചൈനയിലെ ദേശീയ ഗെയിംസിൽ പുരുഷ ടീമുകളുടെ ‘കളി’ നിയന്ത്രിക്കാൻ ഇന്ത്യയിൽനിന്ന് തെരഞ്ഞെടുത്ത റഫറിമാരിൽ ഒരാളുമായിരുന്നു. 2017ൽ ഇന്ത്യയിൽ നടക്കുന്ന ജൂനിയ൪ ലോകകപ്പ് ഫുട്ബാൾ മത്സരം നിയന്ത്രിക്കാൻ അവസരം കിട്ടുമെന്ന പ്രതീക്ഷയിലാണ് സന്തോഷ്.
സ്കൂൾ വിദ്യാ൪ഥിയായിരിക്കെ എസ്.എച്ച് മൗണ്ട് ഗ്രൗണ്ടിലും സമീപത്തെ പാടത്തും കൂട്ടുകാരുമൊത്ത് ഫുട്ബാൾ കളിക്കുമ്പോൾ ‘കളി’ നിയന്ത്രിക്കാൻ ആളില്ലായിരുന്നു. ഇത് പരിഹരിക്കാൻ കളിയുടെ നിയമം പഠിക്കാതെയും അറിയാതെയും ആ ജോലി ഏറ്റെടുക്കുകയായിരുന്നു. നിയന്ത്രിക്കാൻ കൈയിൽ വിസിൽ കിട്ടിയതോടെ ‘റഫറി’യുടെ അധികാരം എന്താണെന്ന് തിരിച്ചറിഞ്ഞു.
കോട്ടയം ഡി.സി ബുക്സിൽ പ്രൂഫ് റീഡറായ ദീപയാണ് ഭാര്യ. മക്കൾ: എസ്.എച്ച് പബ്ളിക് സ്കൂൾ ഒന്നാംക്ളാസ് വിദ്യാ൪ഥി ലക്ഷ്മിയും യു.കെ.ജി വിദ്യാ൪ഥി ഗോവിന്ദുമാണ് മക്കൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.