മാറക്കാനയില്‍ മെസ്സിപ്പട
text_fieldsബ്രസീലിയൻ ലോകകപ്പിൻെറ അഭിമാന സ്റ്റേഡിയമായ മാറക്കാനയുടെ മൈതാനത്ത് ലാറ്റിനമേരിക്കൻ ശകതികളായ അ൪ജൻറീന ഇന്ന് ബൂട്ടു കെട്ടും. സൂപ്പ൪താരം ലയണൽമെസ്സിയുടെ നായകത്വത്തിൽ വരുന്ന ടീമിന് മാറക്കാനയുടെ നടമുറ്റത്തിറങ്ങുമ്പേൾ വിജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. ആദ്യ ലോകകപ്പ് കളിക്കുന്ന ബോസ്നിയ ഹെ൪സഗോവിനയാണു നീലക്കുപ്പായക്കാരുടെ എതിരാളികളെങ്കിലും അവരെ എഴുതിതള്ളുന്നതിന് അ൪ജൻറീന തയ്യാറല്ല. സ്വന്തം വൻകരയിൽ നടക്കുന്ന ലോകകപ്പിൽ അമിത പ്രതീക്ഷകളോടെയാണ് മെസ്സിയും സംഘവും ബ്വേനസ് എയ്റിസിൽ നിന്ന് വിമാനം കയറുന്നത്. ലോകകപ്പിലെ അനായാസ ഗ്രൂപ്പെന്ന് വിളിക്കപ്പെടുന്ന ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ അ൪ജൻറീന വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.
അമിത പ്രതീക്ഷകളുടെ സമ്മ൪ദത്തിൽ മൂന്നാം ലോകകപ്പിനിറങ്ങുന്ന സൂപ്പ൪താരം ലയണൽമെസ്സിയെ കേന്ദ്രീകരിച്ചാണ് ടീമിൻെറ തന്ത്രങ്ങളൊരുങ്ങുന്നത്. ലോകകപ്പ് പോരാട്ടങ്ങളിൽ രാജ്യത്തിനു വേണ്ടി ഗോളടിക്കാൻ മറക്കുന്നു എന്ന ആരോപണം നേരിടുന്ന മെസ്സി ഇന്നത്തെ മത്സരത്തിൽ ഗോൾ വല ചലിപ്പിച്ചാലെ ആരാധകരുടെ മനസ്സ് തൃപ്തമാവൂ. ബ്രസീലിൻെറ സൂപ്പ൪ താരം നെയ്മ൪ ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ ഗോൾ വേട്ട നടത്തിയ സാഹചര്യത്തിൽ പ്രത്യേകിച്ചും.
കഴിഞ്ഞ ലോകകപ്പിലെ കോച്ചായിരുന്ന ഡീഗോ മറഡോണയുടെ പരിശീലന രീതിയിൽ നിന്ന് പാടെ മാറിയാണ് പുതിയ കോച്ച് അലസാന്ദ്രോ സബെല്ല ടീമിനെ ഒരുക്കിയിരിക്കുന്നത്. മുന്നേറ്റ നിരയിൽ സൂപ്പ൪ താരം ടെവസിനെപ്പോലുള്ളവരെ വീട്ടിലിരുത്തി ടീമൊരുക്കം നടത്തിയതിനാൽ കപ്പില്ലാതെ നാട്ടിലേക്കില്ല എന്നാണ് കോച്ചിൻറെ പക്ഷം. സെ൪ജിയോ അഗ്യൂറോ-ഗോൺസാലോ ഹിഗ്വയ്ൻ-ലയണൽ മെസ്സി ത്രയങ്ങളാണ് മുന്നേറ്റനിരക്കു മൂ൪ച്ച കൂട്ടുന്നത്.
എതിരാളികളായ ബോസ്നിയയുടെ ആദ്യ ലോകകപ്പ് പ്രവേശമാണിത്. യോഗ്യതാ മത്സരങ്ങളിൽ ഗ്രൂപ് ജിയിൽ യൂറോപ്യൻ മേഖലയിൽ നിന്ന് ഒന്നാം സ്ഥാനക്കാരായി ബ്രസീലിലേക്ക് ടിക്കറ്റടെുത്ത ടീമായത് കൊണ്ട് തന്നെ അ൪ജൻറീന ഏറെ വിയ൪പ്പൊഴുക്കേണ്ടി വന്നേക്കും. ഗ്രീസിനെയും സ്ലോവാക്യയെയും പിന്തള്ളിയാണ് ബോസ്നിയ ഗ്രൂപ്പിൽ ഒന്നാമതത്തെിയത്. ബ്രസീലിലേക്കുള്ള യാത്രക്കിടയിൽ 30 ഗോളുകൾ അടിച്ചുകൂട്ടിയ ബോസ്നിയ ഗോളടിയിൽ ജ൪മനിക്കും നെത൪ലൻഡ്സിനും ഇംഗ്ളണ്ടിനും പിന്നിൽ നാലാം സ്ഥാനത്തായിരുന്നു. മാഞ്ചസ്റ്റ൪ സിറ്റി താരം എഡിൻ സെകോയാണ് ടീമിൻെറ നട്ടെല്ല്. അദ്ദേഹം നയിക്കുന്ന ആക്രമണനിരയിൽ പ്രമുഖ യൂറോപ്യൻ ക്ളബുകളിലെ താരങ്ങളാണ് അണിനിരക്കുന്നത്. ആദ്യ ലോകകപ്പിന് വരുന്ന ബോസ്നിയയെ സംബന്ധിച്ച് നഷ്ടപ്പെടാൻ ഒന്നുമില്ല, എന്നാൽ അ൪ജൻറീനക്കങ്ങനെയല്ല. എന്തായാലും ഫുട്ബാളിൻെറ തറവാടു മുറ്റത്ത് തീ പാറുമെന്നുറപ്പാണ്.
ഗ്രൂപ്പ് ഇ യിലെ മറ്റൊരു മത്സരത്തിൽ മുൻ ജേതാക്കളായ ഫ്രഞ്ച് പട ഇന്ന് ഹോണ്ടുറസിനെ നേരിടും. താരതമ്യേന ദു൪ബലരായ ഹോണ്ടുറസിനെ നേരിടാനിറങ്ങുമ്പോൾ തങ്ങളുടെ പ്രിയതാരം ഫ്രാങ്ക് റിബറിയുടെ അഭാവം ടീമിൽ പ്രകടമാവും. ബയേൺ മ്യൂണിക്കിലെ റിബറിയുടെ സഹകളിക്കാരൻ ആ൪യൻ റോബൻ മിന്നും ഫോമിൽ ഓറഞ്ച് കുപ്പായത്തിൽ കളിക്കുമ്പോൾ ഫുട്ബാൾ ലോകം റിബറിയെ ഓ൪ത്തിട്ടുണ്ടായിരുന്നു. കരീം ബെൻസേമ തന്നെയാണ് ഫ്രഞ്ച് പടയുടെ പ്രധാന ചാട്ടുളി. സന്നാഹ മത്സരങ്ങളിലെ വിജയക്കൊടുങ്കാറ്റ് ഫ്രാൻസ് ഇന്നാവ൪ത്തിച്ചാൽ ഹോണ്ടുറാസ് വലയിൽ ഗോൾ നിക്ഷേപങ്ങൾ കാണാൻ കഴിയും. 4-4-2 ശൈലി തന്നെയാകും ഫ്രാൻസ് പിന്തുടരുകയെന്നാണ് സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.